car

തിരുവല്ലയിൽ അപകടത്തിൽപെട്ട കാറിന് തീപ്പിടിച്ചു

തിരുവല്ല: തിരുവല്ല കല്ലുങ്കലിൽ അമിതവേഗതയിൽ എത്തിയ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കത്തി. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. കാർ ഓടിച്ചിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തിരുവല്ലയിൽ നിന്നും എത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. നിരണം സ്വദേശി സാംസൺ മത്തായിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടം നടന്നയുടൻ ഓടിച്ചിരുന്നയാൾ സ്ഥലത്ത് നിന്ന് കടന്നു. കാറിനുള്ളിൽ നിന്ന് രണ്ട് ബാഗുകൾ ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - car got fire in thiruvalla accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.