കോഴിക്കോട്: ഒാൺലൈനായി ഓര്‍ഡര്‍ ചെയ്ത കാര്‍ വാഷറിന് പകരം ലഭിച്ചത് നട്ട്. 6,299 രൂപ നല്കി സ്റ്റാര്‍ ക്യൂ കമ്പനിയുടെ കാര്‍ വാഷറിന് ആമസോണിൽ ഓര്‍ഡര്‍ നല്കിയ കക്കോടി സ്വദേശി വിജിത്തിനാണ് പത്ത് രൂപ പോലും വിലയില്ലാത്ത നട്ട് ലഭിച്ചത്.
ജൂലൈ രണ്ടിനാണ് സ്റ്റാര്‍ ക്യൂ എക്സ് എന്‍ ടി - എസ് 5 എന്ന ഉല്പന്നം ഓര്‍ഡര്‍ ചെയ്തത്. ചൊവ്വാഴ്ച രാവിലെ സാധനം വീട്ടിലെത്തി. എന്നാല്‍ ലഭിച്ചത് ചെറിയ പാക്കറ്റായതിനാല്‍ സംശയം പ്രകടിപ്പിക്കുകയും അപ്പോള്‍ തന്നെ നിരസിക്കുകയും ചെയ്തു. വിലാസമടക്കം എല്ലാ വിവരങ്ങളും കൃത്യമായതിനാല്‍ സാധനം ഓര്‍ഡര്‍ നല്കിയ അതേ രീതിയില്‍ തന്നെ തിരിച്ചയക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നായിരുന്നു ഡെലിവറി ഏജന്‍സിയുടെ പ്രതികരണം.
കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെങ്കിലും സേവനം ലഭ്യമായില്ല. മടക്കി അയച്ചാല്‍ പണം തിരികെ ലഭിക്കുമെന്നാണ് ഏജന്‍സി അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.