പുന്നയൂർക്കുളം: ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ സമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡൻറിെന അറസ്റ്റ് ചെയ്തു. മുൻ പ്രസിഡൻറും സി.പി.എം നേതാവുമായ സി.ടി. സോമരാജിനെയാണ് (56) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
‘ഷാഫി പറമ്പിലിന് കോവിഡ് ബാധ: സൂക്ഷിക്കുന്നത് നന്നായിരിക്കും’ എന്ന രീതിയിൽ സി.ടി. സോമരാജൻ ഫേസ് ബുക്കിലാണ് പ്രചാരണം നടത്തിയത്. ഇക്കാര്യം ആരോപിച്ച യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡൻറ് നിഖിൽ ജി കൃഷ്ണയാണ് വടക്കേക്കാട് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതേ പരാതി ഉന്നയിച്ച് തൃശൂർ ജില്ലാ പ്രസിഡൻറ് ഒ.ജെ. ജനീഷ് സിറ്റി പൊലീസ് ഓഫിസിലും പരാതി നൽകിയിരുന്നു.
പരാതിക്ക് കാരണമായ പോസ്റ്റ് സോമരാജ് ഉടനെ പിൻവലിച്ചെങ്കിലും പോസ്റ്റിെൻറ സ്ക്രീൻ ഷോട്ട് സഹിതമാണ് ജനിഷും നിഖിലും പരാതി നൽകിയത്. കെ.ഇ.ഡി.ഒ 2020 പൊലീസ് നിയമമനുസരിച്ച് അപകീർത്തിപ്പെടുത്തലിനും വ്യാജ വാർത്ത പ്രചരിപ്പിച്ചതിനുമാണ് സോമരാജനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.