കേളകം: കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെയും കുടുബാംഗങ്ങളുടെയും ചിത്രങ്ങൾ പ്രസിസിദ്ധീകരിച്ച സംഭവത്തിൽ ചാനലിനെതിരെയും ഓൺലൈൻ പത്രത്തിനെതിരെയും കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ്. സൂര്യ ടി.വി, മറുനാടൻ മലയാളി എന്നീ മാധ്യമങ്ങൾക്കെതിരെയാണ് കേസ്. പീഡനത്തിനിരയായ കുട്ടിയുടെയും രക്ഷിതാക്കളുടെയും ഇവരുടെ വീടിന്റെയും ഫോട്ടോ പ്രദർശിപ്പിച്ചു എന്ന് കുറ്റം ചുമത്തിയാണ് സൂര്യ ടി.വി ചാനലിനെതിരെയും മറുനാടൻ മലയാളിക്കെതിരെയും കേസെടുത്തത്.
കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിട്ടിയ നിർദേശത്തെ തുടർന്ന് കേളകം പോലീസ് ആണ് കേസ് ടുത്തിരിക്കുന്നത്. പീഡനത്തിനിരയാകുന്നവരെ തിരിച്ചറിയുന്ന തരത്തിൽ വാർത്തകളോ ചിത്രങ്ങളോ പ്രദർശിപ്പിക്കരുതെന്ന നിയമം ലംഘിച്ചതിനാണ് മാധ്യമങ്ങൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതെന്ന് കേളകം സബ് ഇൻസ്‌പെക്ടർ ടി .വി പ്രതീഷ് വ്യക്തമാക്കി .
സംഭവത്തിൽ അറസ്റ്റിലായ വൈദികൻ റോബിൻ വടക്കഞ്ചേരി റിമാൻഡിലാണ് .കേസിൽ ഉൾപ്പെട്ട മറ്റു ഒമ്പതു പേർ കോടതിയിൽ നിന്ന് ഉപാധികളോടെ ജാമ്യം നേടിയിട്ടുമുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.