ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; പ്രിയങ്കയുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ യുവാവിനെതിരെ കേസ്

തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിനെതിരെ കേസെടുത്തു. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചതിൽ പ്രകോപിതനായിട്ടായിരുന്നു യുവാവിന്‍റെ പ്രവൃത്തി. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെയാണ് കേസ്.

മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. വണ്ടൂരില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാള്‍ കാര്‍ ഓടിച്ച് കയറ്റി ബ്ലോക്കിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

പൊലീസ് കാർ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാളും ഒപ്പമുള്ളവരും കയർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ മണ്ണുത്തി പൊലീസ് കേസെടുക്കുകയും ഇയാളുടെ കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Tags:    
News Summary - Case against man who drove into Priyanka's convoy at Mannuthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.