പത്തനാപുരം: മാമ്പഴത്തറ സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കയറിയ യൂട്യൂബര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണ് കേസ്. എട്ട് മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം.
ഹെലിക്യാം ഉപയോഗിച്ച് ആനയുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രകോപിതനായ ആന ഇവരെ ആക്രമിക്കാൻ ഓടിക്കുന്നതുമടക്കം ദൃശ്യങ്ങൾ യുവതിയുടെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ യൂട്യൂബില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് വകുപ്പ് അന്വേഷണം ആരംഭിച്ചത്.
ദൃശ്യങ്ങള്‍ പരിശോധിച്ച വകുപ്പ് വനമേഖല തിരിച്ചറിയുകയും കേസെടുക്കുകയുമായിരുന്നു. വനം സന്ദർശനത്തിന് അമലക്കൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ സംരക്ഷിത വനമേഖലയിൽ അതിക്രമിച്ച് കയറുക, വന്യജീവികളെ പ്രലോഭിപ്പിക്കുക, മനപൂര്‍വ്വം അപകടം വരുത്തിവെക്കാന്‍ ശ്രമിക്കുക എന്നീ കുറ്റങ്ങളിലാണ് പുനലൂർ ഡി.എഫ്.ഒ കേസ് എടുത്തിരിക്കുന്നത്. വന്യജീവി നിയമം അനുസരിച്ച് ഏഴ് വര്‍ഷം വരെ ശിക്ഷ അനുഭവിക്കാവുന്ന വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.