കശുവണ്ടി വികസന കോർപറേഷൻ അഴിമതി: സി.ബി.ഐ വിശദീകരണ പത്രിക തിരുത്തി സമർപ്പിച്ചു

കൊ​ച്ചി: സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍പ​റേ​ഷ​ൻ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നേ​ര​ത്തേ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ പ​ത്രി​ക പി​ൻ​വ​ലി​ച്ച്​ സി.​ബി.​ഐ പു​തി​യ​ത്​ സ​മ​ർ​പ്പി​ച്ചു.

അ​ഴി​മ​തി​ക്കേ​സി​ല്‍ സി.​ബി.​ഐ​ക്ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​ത് ചോ​ദ്യം ചെ​യ്ത്​ പ​രാ​തി​ക്കാ​ര​നാ​യ ക​ട​കം​പ​ള്ളി മ​നോ​ജ്​ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​മാ​ണ്​ പു​തു​ക്കി ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്തു​നി​ന്ന് ക​ശു​വ​ണ്ടി വാ​ങ്ങ​ണ​മെ​ന്ന സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശം ലം​ഘി​ച്ച​തി​ലൂ​ടെ കോ​ർ​പ​റേ​ഷ​നു​ വ​ലി​യ ന​ഷ്​​ട​മു​ണ്ടാ​ക്കി​യെ​ന്ന വാ​ദം കൂ​ട്ട​ി​ച്ചേ​ർ​ത്താ​ണ്​ പു​തി​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

സം​സ്ഥാ​ന​ത്തു​നി​ന്ന്​ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​നു പു​റ​മെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ 1996ല്‍ ​കോ​ർ​പ​റേ​ഷ​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 2005-06, 2009, 2015 വ​ർ​ഷ​ങ്ങ​ളി​ൽ ക​ശു​വ​ണ്ടി വാ​ങ്ങ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​സ്ഥാ​ന ട്രേ​ഡി​ങ് കോ​ര്‍പ​റേ​ഷ​നു​മാ​യി ക​ശു​വ​ണ്ടി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റു​ണ്ടാ​ക്കി. ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച്​ താ​ന്‍സ​നി​യ സ​ര്‍ക്കാ​റു​മാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​റും ക​രാ​റു​ണ്ടാ​ക്കി. എ​ന്നാ​ല്‍, ഈ ​ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള കാ​ര്യ​ങ്ങ​ള്‍ക്കാ​യി കോ​ർ​പ​റേ​ഷ​ന്‍ എം.​ഡി​യാ​യി​രു​ന്ന ര​തീ​ഷും ചെ​യ​ര്‍മാ​ന്‍മാ​രാ​യി​രു​ന്ന ച​ന്ദ്ര​ശേ​ഖ​ര​നും പ​രേ​ത​നാ​യ ഇ. ​കാ​സി​മും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല. കോ​ർ​പ​റേ​ഷ​ന്​ വ​ൻ ന​ഷ്​​ട​മു​ണ്ടാ​ക്കി നാ​ലാം പ്ര​തി​യാ​യ ജെ.​എം.​ജെ ട്രേ​ഡേ​ഴ്​​സ്​ ഉ​ട​മ ജെ​യ്‌​മോ​ന്‍ ജോ​സ​ഫി​നെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ ഇ​വ​ർ സ്വീ​ക​രി​ച്ച​ത്. വ്യ​ക്ത​മാ​യ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന ഇ​തി​നു​വേ​ണ്ടി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

2005-14 കാ​ല​ത്ത് ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി​ക്ക് ഒ​പ്പു​െ​വ​ച്ച 11 ക​രാ​റു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ൽ മാ​ത്രം 4.5 കോ​ടി​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന​ത​ട​ക്കം വി​ശ​ദീ​ക​ര​ണ​ത്തി​ലു​ണ്ട്.

തി​ങ്ക​ളാ​ഴ്ച ഹ​ര​ജി ജ​സ്​​റ്റി​സ് വി.​ജി. അ​രു​ൺ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​റി​െൻറ വി​ശ​ദീ​ക​ര​ണ​ത്തി​നു​ കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​തോ​ടെ വെ​ള്ളി​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി.

Tags:    
News Summary - cashew corporation scam cbi report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.