ജിഷ്ണു കേസ് അന്വേഷിക്കാനാവില്ലെന്ന് സി.ബി.ഐ, സുപ്രീം കോടതിക്ക് അതൃപ്തി

ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കാനാകില്ലെന്ന് സി.ബി.ഐ. സുപ്രീം കോടതിയിൽ ഇന്ന് കേസ് പരിഗണിക്കവെയാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കി‍യത്. കേസ് അന്വേഷിക്കണ്ട സാഹചര്യമില്ലെന്നും ഇതൊരു അന്തർ സംസ്ഥാന കേസല്ലെന്നും സി.ബി.ഐ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

എന്നാൽ സർക്കാർ വിജ്ഞാപനം വന്ന് നാലു മാസം കഴിഞ്ഞിട്ടും എന്തു ചെയ്യുകയായിരുന്നു എന്ന് കോടതി  സി.ബി.ഐയോട് ചോദിച്ചു. ഇത്തരം നിലപാടുകളോട് യോജിക്കാനാകില്ലെന്നും സർക്കാർ ആവശ്യപ്പെട്ടാൽ  ഇടപെടേണ്ടി വരുമെന്നും കോടതി പറഞ്ഞു. കേസിനെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയ സി.ബി.ഐ അഭിഭാഷകനോട് എന്തിനാണ് പിന്നെ ഹാജരായതെന്നും കോടതി ചോദിച്ചു. 

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസ് സംബന്ധിച്ച് സർക്കാൻ വിജ്ഞാപനം കിട്ടിയിട്ടില്ലെന്നാണ് സി.ബി.െഎ കോടതിയിൽ അറിയിച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. 
 

Tags:    
News Summary - Cbi clears that they canot investigate jishnu pranoy case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.