തിരുവനന്തപുരം: െഎ.ടി വകുപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരിക്കെ ഇൗ ഭാഗത്തെ ദൃശ്യങ്ങൾകൂടി ലഭിക്കാവുന്ന ചീഫ് സെക്രട്ടറിയുടെ ഒാഫിസിലെ സി.സി.ടി.വി പ്രവർത്തനരഹിതമായിരുെന്നന്ന് സൂചന. മിന്നലിൽ കേടായ സി.സി.ടി.വി നെറ്റ്വർക് ശരിയാക്കാൻ 10,413 രൂപ അനുവദിച്ച് ഉത്തരവിറക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സി.സി.ടി.വി കേടായത് സംബന്ധിച്ച വിശദാംശങ്ങൾ ഒന്നും ഉത്തരവിലില്ല. നിരീക്ഷണ സംവിധാനത്തിെൻറ ഭാഗമായി ചീഫ്സെക്രട്ടറിയുടെ ഒാഫിസിൽ സ്ഥാപിച്ച സി.സി.ടി.വിയുടെ നെറ്റ്വർക് ഇടിമിന്നലിൽ കേടുവന്നതായും അത് നന്നാക്കാൻ െചലവായ പണം അനുവദിക്കുെന്നന്നുമാണ് ഉത്തരവിൽ പറയുന്നത്. സെക്രേട്ടറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ ഒാഫിസിന് െതാട്ടടുത്താണ് െഎ.ടി വകുപ്പിെൻറ വിവിധ ഒാഫിസുകൾ പ്രവർത്തിക്കുന്നത്.
ഇവിടെ വന്നുപോകുന്നവരുടെ ദൃശ്യങ്ങൾ ലഭിക്കേണ്ടതും ഇവിടെ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി വഴിയാണ്. െഎ.ടി വകുപ്പുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയർന്നത്. ഇതിനിടെയാണ് സി.സി.ടി.വി പ്രവർത്തനരഹിതമായിരുെന്നന്ന് ഉത്തരവിലൂടെ വ്യക്തമാകുന്നത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് സോളാർ വിവാദം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ഒാഫിസിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണത്തിെൻറ ഭാഗമായി ശേഖരിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽകാലം ദൃശ്യങ്ങൾ ശേഖരിച്ചുവെക്കാറില്ലെന്നായിരുന്നു ന്യായീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.