കണ്ണൂർ: മുസ്ലിംലീഗ് പ്രവർത്തകൻ പാനൂരിലെ മൻസൂറിനെ വധിക്കുന്നതിന് മുമ്പ് പ്രതികൾ ഒത്തുകൂടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. മുക്കിൽ പീടികയിലെ മൻസൂറിന്‍റെ വീട്ടിൽ നിന്ന് ഏതാനും മീറ്ററുകൾ അകലെയുള്ള സ്ഥലത്താണ് സി.പി.എം പ്രാദേശിക നേതാവും ശ്രീരാഗ് ഉൾപ്പെടെ നാല് പ്രതികളും ഒത്തുകൂടിയത്. ശ്രീരാഗ് ഉൾപ്പെടെയുള്ള പ്രതികളുടെ ദൃശ്യം വിഡിയോയിൽ വ്യക്തമാണ്.
പൊലീസ് റിപ്പോർട്ട് പ്രകാരം ഏപ്രിൽ ആറിന് ചൊവ്വാഴ്ച രാത്രി 8.13നാണ് മൻസൂറിനും സഹോദരൻ മുഹ്സിനും നേെര അക്രമം നടന്നത്. ഇതിന് 13 മിനിറ്റ് മുമ്പ് വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായി. അതിന് മുമ്പ് നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്‍റെ തെളിവും പുറത്തുവന്നു. സംഭവസ്ഥലത്ത്നിന്ന് അറസ്റ്റിലായ ഒന്നാംപ്രതി ഷിനോസിന്‍റെ മൊബൈൽ ഫോൺ കോൾലിസ്റ്റിൽനിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായത്.
കൊലപാതകം നടന്ന ഉടനെ തന്നെ മൻസൂറിന്‍റെ സഹോദരൻ മുഹ്സിനും നാട്ടുകാരും ചേർന്നാണ് ഷിനോസിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. ആ സമയത്ത് തന്നെ ഫോൺ പിടിച്ചുവാങ്ങി നാട്ടുകാര്‍ കോള്‍ ലിസ്റ്റ് എടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീരാഗ്, ജാബിർ തുടങ്ങിയവർ തുടരെത്തുടരെ വിളിച്ചതായും ഫോണിലെ കോള്‍ലിസ്റ്റില്‍ വ്യക്തമാകുന്നുണ്ട്. മറ്റുചിലരുടെ കോളും ഈ സമയത്ത് ഫോണിൽ വന്നിട്ടുണ്ട്. എന്നാൽ, ഇവർക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽപീടികയിൽ രാത്രി 7.50 മുതലാണ് പ്രതികൾ ഒരുമിച്ച് കൂടിയത്. ഇവിടെയുള്ള സി.സി.ടിവി ദൃശ്യങ്ങളാണ് മീഡിയവൺ പുറത്തുവിട്ടത്. ഗൂഢാലോചന നടത്താനും ആയുധങ്ങൾ കൈമാറാനുമാണ് ഇവിടെ സംഗമിച്ചതെന്നാണ് സംശയിക്കുന്നത്. ഈ ദ്യശ്യങ്ങൾ പൊലീസ് പരിശോധിക്കും.
ദൃശ്യങ്ങളില്‍ സ്ഥലത്തെ ഒരു പ്രാദേശിക നേതാവും വരുന്നുണ്ട്. ഇത് ആരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതിന് ശേഷമാണ് ശ്രീരാഗിന്‍റെ നേതൃത്വത്തില്‍ മൂന്നുപേര്‍ അങ്ങോട്ട് വരുന്നത്. നാലുപേരും കൂടി അകത്തേക്ക് കയറിപ്പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ശേഷം പലരും വരികയും പോകുന്നുണ്ട്. ഇവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
മൻസൂർ വധക്കേസിൽ ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഷിനോസ്, കൊച്ചിയങ്ങാടി സ്വദേശി ഒതയോത്ത് അനീഷ് (35), നാലാം പ്രതി ഒാച്ചിറ പീടികയിൽ നിള്ളയിൽ വീട്ടിൽ ശ്രീരാഗ് (25), ഏഴാം പ്രതി നന്നാറത്ത് പീടിക പുത്തൻപുരയിൽ അശ്വന്ത് (29) എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും കൃത്യത്തിൽ നേരിട്ട് പെങ്കടുത്തവരാണ്.
ക്രൈംബ്രാഞ്ച് െഎ.ജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല. ഡിവൈ.എസ്.പി വിക്രമനാണ് അന്വേഷണ സംഘത്തലവൻ. എഫ്.െഎ.ആർ പ്രകാരം പ്രതിപ്പട്ടികയിലുള്ള മിക്കവരും സി.പി.എം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ്. സി.പി.എം പ്രവർത്തകരായ സംഗീത്, ശ്രീരാഗ്, സുഹൈൽ, സജീവൻ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നസീർ എന്നിവരാണ് കേസിൽ മൂന്നു മുതൽ 11 വരെയുള്ള പ്രതികൾ. 25 പേരുള്ള പ്രതിപ്പട്ടികയിൽ 11 പേരെ തിരിച്ചറിഞ്ഞവരും 14 പേരെ കണ്ടാലറിയുന്നവരും എന്നാണ് എഫ്.െഎ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അറസ്റ്റിലായ അനീഷ് ആദ്യ പ്രതിപ്പട്ടികയിൽ ഉൾപ്പെടാത്ത വ്യക്തിയാണ്. ഷിനോസിെൻറ ഫോൺ കാൾ പരിശോധിച്ചപ്പോഴാണ് കേസിൽ പങ്ക് വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.