കായംകുളം: പള്ളിത്തർക്കത്തിനിടെ മൃതദേഹവുമായി വിലപേശലിനിറങ്ങിയ ഇടവക ഭാരവാഹി കൾ വെട്ടിലായി. വീട്ടുകാരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് മുന്നിൽ ഭർത്താവി െൻറ കല്ലറയിൽ ഭാര്യക്കും നിത്യവിശ്രമം അനുവദിച്ച് ഒടുവിൽ തലയൂരി. കറ്റാനം കട്ടച്ചി റ കളത്തറയിൽ പരേതനായ കൊച്ചുപാപ്പിയുടെ ഭാര്യ ലിസിയുടെ (74) സംസ്കാര ചടങ്ങാണ് തർക് കത്തിന് വഴിയൊരുക്കിയത്. പള്ളിക്കാരുടെ പിടിവാശി കാരണം 12 മണിക്കൂറോളമാണ് റോഡരികിൽ ആംബുലൻസിൽ മൃതദേഹം കാത്തുവെക്കേണ്ടിവന്നത്.
തർക്കത്തിലിരിക്കുന്ന കട്ടച്ചിറ സെൻറ് മേരീസ് യാക്കോബായ പള്ളി ഇടവകയിൽ ഉൾപ്പെട്ട ഇവർ ഒാർത്തഡോക്സ് അനുകൂലികളാണ്. കട്ടച്ചിറ പള്ളി യാക്കോബായ പക്ഷത്തിെൻറ കൈവശമായിരുന്നതിനാൽ മൂന്നുവർഷം മുമ്പ് മരിച്ച ഭർത്താവ് കൊച്ചുപാപ്പിെയ കറ്റാനം സെൻറ് സ്റ്റീഫൻസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്. പിന്നീട് ഡൽഹിയിേലക്ക് മകനൊപ്പം പോയ ലിസി കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. ഭർത്താവ് കൊച്ചുപാപ്പിയുടെ കല്ലറക്ക് സമീപം സംസ്കരിക്കണമെന്നായിരുന്നു ഇവരുടെ അന്ത്യാഭിലാഷം. ഇതിനായി മൃതദേഹവുമായി നാട്ടിലെത്തിയപ്പോഴാണ് സ്വന്തം ഇടവകയായ കട്ടച്ചിറ പള്ളിയിൽ സംസ്കരിക്കണമെന്ന നിർദേശം കറ്റാനം പള്ളിക്കാർ മുന്നോട്ടുവെച്ചത്.
കോടതിവിധിയിലൂടെ അവകാശം സ്ഥാപിച്ചുകിട്ടിയ കട്ടച്ചിറ പള്ളിയിൽ ഒാർത്തേഡാക്സ് വിഭാഗത്തിൽപ്പെട്ട ഇടവക അംഗത്തിെൻറ മൃതദേഹം സംസ്കരിക്കുന്നതിലൂടെ അധികാരം കൂടുതൽ ബലപ്പെടുമെന്നതാണ് ഇത്തരമൊരു നിർദേശത്തിന് കാരണമായത്. എന്നാൽ, പണംനൽകി സ്വന്തമാക്കിയ കറ്റാനത്തെ പിതാവിെൻറ കല്ലറയിൽ തന്നെ മാതാവിനെയും സംസ്കരിക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചക്ക് മക്കൾ തയാറായില്ല. ഇതിനിടയിൽ കട്ടച്ചിറ പള്ളിയിലാണ് സംസ്കരിക്കുന്നതെങ്കിൽ യാക്കോബായ വിഭാഗം പുരോഹിതെൻറ കാർമികത്വം അംഗീകരിക്കുമെന്ന് ബന്ധുക്കളിൽ ചിലർ നിലപാട് സ്വീകരിച്ചു.
ഡൽഹിയിലേക്ക് തിരികെ കൊണ്ടുേപാകുമെന്ന തരത്തിലും ചർച്ച ഉയർന്നതോടെ സഭാനേതൃത്വം ഇടപെടുകയായിരുന്നു. ഇതോടെയാണ് കറ്റാനത്തെ സെമിത്തേരി തുറന്നുകൊടുക്കാൻ തീരുമാനമായത്. തുടർന്ന് ശനിയാഴ്ച ഉച്ചക്ക് 2.30ഒാടെ സംസ്കരിക്കുകയായിരുന്നു.
ഇതിനിടെ, യാക്കോബായ വിഭാഗത്തിലെ കട്ടച്ചിറ കൊച്ചുതറയിൽ പി.എം. വർഗീസിെൻറ (തമ്പി -72) സംസ്കാര ചടങ്ങ് ചൊവ്വാഴ്ച നടത്താൻ ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്.
പള്ളിയുടെ അവകാശം സുപ്രീംകോടതി വിധിയിലൂടെ ഒാർത്തഡോക്സ് പക്ഷം സ്വന്തമാക്കിയതിനുശേഷമുള്ള സംസ്കാര ചടങ്ങുകളെല്ലാം തർക്കത്തിന് കാരണമായിരുന്നു. നേരേത്ത 10 ദിവസം വരെ മൃതദേഹവുമായി കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ജില്ല ഭരണകൂടം വിഷയത്തിൽ കർശന നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.