തിരുവനന്തപുരം: ചരക്ക് സേവന നികുതി നടപ്പാക്കിയതിെല പാളിച്ചമൂലം കേന്ദ്ര- സര്‍ക്കാറിെൻറ നികുതി വരുമാനത്തിൽ നടപ്പു വര്‍ഷം ഒരു ലക്ഷംകോടി രൂപയുടെ കുറവ് വരുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ചരക്ക് സേവന നികുതി (ജി.എസ്.ടി) സംബന്ധിച്ച് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യുട്ട് ഒാഫ് ഡവലപ്മെൻറ് സ്റ്റഡീസ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറയുന്ന തുക രാജ്യത്തെ ജനങ്ങൾക്കല്ല മറിച്ച് കോര്‍പറേറ്റുകളുടെ പക്കലാണ് എത്തിച്ചേരുക. ജമ്മുകാശ്മീരില്‍ ഒഴികെ രാജ്യത്ത് മറ്റൊരിടത്തും ജി.എസ്.ടിക്കൊപ്പം മറ്റ് നികുതികള്‍ ഈടാക്കാനാവില്ല. മറ്റു നികുതികള്‍ ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമായതിനാല്‍ അത് നിലനില്ക്കിെല്ലന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എകീകൃത നികുതി നിരക്ക് നിലവില്‍ വരുമ്പോള്‍ മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 12.5ശതമാനം കുറഞ്ഞ് 18 ശതമാനമാവും. ഇങ്ങനെ വരുമ്പോള്‍ ഉല്‍പ്പന്ന വിലയില്‍ കുറവ് വരേണ്ടതാണെങ്കിലും ജി.എസ്.ടി നടപ്പായശേഷം കമ്പോളത്തിെൻറ സ്വഭാവമനുസരിച്ച് വില ഉയരുകയായിരുന്നു. ഇതുകാരണം സംസ്ഥാന നികുതിയായിരുന്ന 14.5 ശതമാനത്തിെൻറ സ്ഥാനത്ത് 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയെന്ന തെറ്റിദ്ധാരണയാണ് ഉപഭോക്താക്കള്‍ക്കും ഉണ്ടാകുന്നത്.
നികുതി വരുമാനത്തിൽ അടുത്ത സാമ്പത്തിക വര്‍ഷം 3000 കോടി രൂപയുടെ വരെ വർധനവ് ജി.എസ്.ടി വഴി കേരളത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഉയര്‍ന്ന നികുതി നിരക്കല്ല ജി്.എസ്.ടി പ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും കമ്പോളത്തിെൻറ സ്വഭാവം മൂലം ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കാതെ പോകുന്നു. എല്ലാ പരോക്ഷ നികുതിയും താഴ്ന്ന വരുമാനക്കാരനെ കൊള്ളയടിക്കുന്നവയാണെന്നും മന്ത്രി പറഞ്ഞു.
ജി.എസ്.ടി നടപ്പായശേഷം ഒരു സാധനത്തിെൻറയും വില കുറഞ്ഞിട്ടിെല്ലന്ന് എ.െഎ.സി.സി വക്താവ് പി.സി ചാക്കോ ചുണ്ടിക്കാട്ടി. സംസ്ഥാനത്തിെൻറ വരുമാനം കൂടുമെന്നതിെൻറ അർഥം ജനങ്ങളുടെ സാമ്പത്തികഭാരം വർധിക്കുന്നുെവന്നാണ്. ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന പരിഷ്കാരത്തെ പരിഷ്കാരമെന്ന് വിളിക്കാനാവില്ല.കേമ്പാള നിയമങ്ങളാണ് ഇന്ന് വില നിയന്ത്രിക്കുന്നത്. ഏറ്റവും കൂടുതൽ ക്രയവിക്രയം നടക്കുന്ന ഇന്ധനവും മദ്യവും ജി.എസ്.ടിക്ക് പുറത്താണെന്നും ചാക്കോ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.