റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഫെബ്രുവരിയിലെ വിതരണം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. ബുധനാഴ്ച മുതൽ രാവിലെ എട്ടു മുതൽ 12 വരെയും ഉച്ചക്ക് ശേഷം നാലു മുതൽ ഏഴ് മണിവരെയുമായിരിക്കും പ്രവർത്തന സമയമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

എല്ലാ ജില്ലകളിലും റേഷൻ വിതരണം പഴയസമയക്രമത്തിലേക്ക് മാറ്റി പരീക്ഷണം നടത്താനുള്ള എൻ.ഐ.സി നിർദേശപ്രകാരമാണ് സമയമാറ്റം. കഴിഞ്ഞ രണ്ട് മാസമായി ഏഴ് ജില്ലകളിൽ രാവിലെ മുതൽ ഉച്ചവരെയും ഏഴ് ജില്ലകളിൽ ഉച്ചക്ക് ശേഷവുമായിരുന്നു പ്രവർത്തനം. ഇ- പോസ് സംവിധാനം തകരാറിലായതിനാലായിരുന്നു ഇത്. പക്ഷെ തകരാർ പരിഹരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

സമയക്രമം മൂലം മാസാവസാനം റേഷൻ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി പേർക്ക് റേഷൻ ലഭിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. അതേസമയം, ഫെബ്രുവരി മാസത്തെ റേഷൻ വിതരണം അടുത്ത മാസം നാലാം തിയതി വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 

Tags:    
News Summary - Change in opening hours of ration shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.