ട്രെയിൻ സർവിസുകളിൽ മാറ്റം

പാ​ല​ക്കാ​ട്: മ​ധു​ര -തി​രു​പ്പ​ര​ൻ​കു​രം -തി​രു​മം​ഗ​ലം സെ​ക്ഷ​നി​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ മാ​റ്റം വ​രു​ത്തി. ഈ ​മാ​സം ഒ​മ്പ​തു​മു​ത​ൽ മാ​ർ​ച്ച് ഏ​ഴു​വ​രെ 16731 ​​പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ -തി​രു​ച്ചെ​ന്തൂ​ർ എ​ക്‌​സ്‌​പ്ര​സ് സ​ർ​വി​സും ഈ ​മാ​സം ഒ​മ്പ​തു​മു​ത​ൽ മാ​ർ​ച്ച് ആ​റു​വ​രെ 16732 തി​രു​ച്ചെ​ന്തൂ​ർ -പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ എ​ക്‌​സ്‌​പ്ര​സ് സ​ർ​വി​സും പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി.

മാ​ർ​ച്ച് ഏ​ഴി​നു​ള്ള 16732 തി​രു​ച്ചെ​ന്തൂ​ർ -പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ എ​ക്‌​സ്‌​പ്ര​സ് സ​ർ​വി​സ് തി​രു​ച്ചെ​ന്തൂ​രി​നും മ​ധു​ര​ക്കും ഇ​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. 16343 തി​രു​വ​ന​ന്ത​പു​രം -മ​ധു​ര അ​മൃ​ത എ​ക്‌​സ്‌​പ്ര​സ് ഈ ​മാ​സം എ​ട്ടി​നും 28നും (21 ​ദി​വ​സം) മാ​ർ​ച്ച് മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലും (ര​ണ്ടു ദി​വ​സം) ദി​ണ്ടി​ഗ​ൽ സ്റ്റേ​ഷ​നി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

ദി​ണ്ടി​ഗ​ലി​നും മ​ധു​ര​ക്കും ഇ​ട​യി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ട്രെ​യി​ൻ ഓ​ടി​ല്ല. മാ​ർ​ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ 16343 അ​മൃ​ത എ​ക്സ്പ്ര​സ് പാ​ല​ക്കാ​ട് ജ​ങ്​​ഷ​നും മ​ധു​ര ജ​ങ്​​ഷ​നും ഇ​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തി​ല്ല. ഈ ​മാ​സം ഒ​മ്പ​തു​മു​ത​ൽ 28 വ​രെ​യും മാ​ർ​ച്ച് ഒ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലും 16344 മ​ധു​ര -തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്‌​സ്പ്ര​സ് വൈ​കീ​ട്ട് 5.05ന് ​ദി​ണ്ടി​ഗ​ലി​ൽ​നി​ന്നാ​ണ് പു​റ​പ്പെ​ടു​ക.

മാ​ർ​ച്ച് ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ 16344 അ​മൃ​ത എ​ക്‌​സ്പ്ര​സ് മ​ധു​ര ജ​ങ്​​ഷ​ന്​ പ​ക​രം രാ​ത്രി ഒ​മ്പ​തി​ന് പാ​ല​ക്കാ​ട്ടു​നി​ന്നാ​ണ് പു​റ​പ്പെ​ടു​ക. 16722 മ​ധു​ര ജ​ങ്​​ഷ​ൻ -കോ​യ​മ്പ​ത്തൂ​ർ ജ​ങ്​​ഷ​ൻ ഡെ​യ്‌​ലി എ​ക്സ്പ്ര​സ് ഈ​മാ​സം ഒ​മ്പ​തു​മു​ത​ൽ മാ​ർ​ച്ച് അ​ഞ്ചു​വ​രെ മ​ധു​ര​ക്കും ദി​ണ്ടി​ഗ​ലി​നും ഇ​ട​യി​ൽ ഓ​ടി​ല്ല. മ​ധു​ര ജ​ങ്​​ഷ​ന്​ പ​ക​രം ദി​ണ്ടി​ഗ​ലി​ൽ​നി​ന്നാ​ണ് ട്രെ​യി​ൻ രാ​വി​ലെ 08.45ന് ​പു​റ​പ്പെ​ടു​ക.

ഈ ​മാ​സം ഒ​മ്പ​തു​മു​ത​ൽ മാ​ർ​ച്ച് നാ​ലു​വ​രെ 16721 കോ​യ​മ്പ​ത്തൂ​ർ ജ​ങ്​​ഷ​ൻ -മ​ധു​രൈ ഡെ​യ്‌​ലി എ​ക്‌​സ്‌​പ്ര​സ് ഡി​ണ്ടി​ഗ​ലി​നും മ​ധു​ര ജ​ങ്​​ഷ​നും ഇ​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തി​ല്ല.

Tags:    
News Summary - Change in train services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.