തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് മാറ്റുന്നത് സർക്കാറിന്‍റെ പോസിറ്റീവ് സമീപനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമൂല പരിഷ്കരണത്തിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. ഇതിന്‍റെ ഭാഗമായാണ് ചാൻസലർ പദവിയിൽ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ നിയമിക്കാനുള്ള പുതിയ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
നിയമനിർമാണവുമായി ബന്ധപ്പെട്ട് സർക്കാറിൽ നിക്ഷിപ്തമായ ചുമതലയാണ് നിറവേറ്റിയത്. ഭരണഘടന നിർദേശിക്കുന്ന തരത്തിൽ വ്യാവസ്ഥാപിത മാർഗങ്ങളിലൂടെ മാത്രമേ എല്ലാവർക്കും മുന്നോട്ടു പോകാൻ സാധിക്കൂ. ജനാധിപത്യ വ്യവസ്ഥയിൽ നിയമസഭ മുന്നോട്ടുവെക്കുന്ന കാര്യങ്ങൾ ഗവർണർ അംഗീകരിക്കുക എന്നത് മര്യാദയും ഭരണഘടനാപരമായ ചുമതലയുമാണ്. ആ ചുമതല നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.