തിരുവനന്തപുരം: കേരളത്തിലെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘത്തെ അടിയന്തരമായി അയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കൃഷിമന്ത്രിക്കും കത്തയച്ചു. വരള്‍ച്ചയുടെ ഫലമായുള്ള വിളനാശവും മറ്റ് നാശനഷ്ടങ്ങളും പരിശോധിച്ച് സ്പെഷല്‍ പാക്കേജ് പ്രഖ്യാപിക്കണം. ഷെഡ്യൂള്‍ഡ്, പൊതുമേഖല ബാങ്കുകളില്‍നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പയുടെ തിരിച്ചടവിന് ആറു മാസത്തെ മൊറട്ടോറിയം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
25,707 ഹെക്ടര്‍ ഭൂമിയിലെ വിളകളാണ് കരിഞ്ഞുണങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ 14 ജില്ലകളും വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.പ്രശ്നം സംസ്ഥാന സര്‍ക്കാറിന് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതല്ല. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന്‍െറ സഹായം അഭ്യര്‍ഥിക്കുന്നതെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.