കൊല്ലം: ബിഷപ്പിെൻറ ഇടയലേഖനത്തെ ശക്തിപ്പെടുത്തുന്ന തെളിവുകൾ പുറത്തുവരുേമ്പാഴും നുണകൾ പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ശ്രമിക്കുന്നതെന്ന് കൊല്ലം ലത്തീൻ രൂപത അൽമായ കമീഷൻ. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ബിഷപ്പിനെതിരെ നടത്തിയത് അപക്വമായ പ്രതികരണമാണ്.
ജനങ്ങളോട് ആത്മാർഥതയുണ്ടെങ്കിൽ ഇരുവരും മാപ്പ് പറയണമെന്നും കമീഷൻ യോഗം ആവശ്യപ്പെട്ടു.
അൽമായ കമീഷൻ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. രൂപത വികാരി വിൻസൻറ് മച്ചാഡോ, കമ്മിഷൻ െസക്രട്ടറി പ്രൊഫ. എസ്. വർഗീസ്, കെ.എൽ.സി.എ പ്രസിഡൻറ് അനിൽ ജോൺ, െസക്രട്ടറി െലസ്റ്റർ കാർഡോസ്,െക.എൽ.സി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡൻറ് ജെയിൻ ആൻസിൽഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.