ഏഴു വയസ്സുകാരന്‍ സാരി കഴുത്തില്‍ കുരുങ്ങി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് ഏഴു വയസ്സുകാരന്‍ സാരി കഴുത്തില്‍ കുരുങ്ങി മരിച്ചു. രജീഷ്​- ശരണ്യ ദമ്പതികളുടെ മകൻ റിജ്വൽ ആണ്​ മരിച്ചത്​. ബുധനാഴ്​ച ബന്ധുവീട്ടിലായിരുന്നു സംഭവം. 

റിജ്വലും കുടുംബവും ഇവിടെ താമസിക്കാനെത്തിയതായിരുന്നു. സാരി കൊണ്ടു കെട്ടിയ തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - child death kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.