തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിെൻറ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരെൻറ അനുജെൻറ സംരക്ഷണച്ചുമതല പിതാവിെൻറ വീട്ടുകാർക്ക് താൽക്കാലികമായി കൈമാറി. േമയ് ആറുമുതൽ 31 വരെയാണ് ജില്ല ശിശുക്ഷേമ സമിതി അധ്യക്ഷൻ ജോസഫ് അഗസ്റ്റിൻ സംരക്ഷണച്ചുമതല കൈമാറി ഉത്തരവിട്ടത്. ഏഴു വയസ്സുകാരെൻറ മരണത്തിന് ശേഷം അനുജനായ നാല് വയസ്സുകാരൻ മാതാവിെൻറ അമ്മയുടെ സംരക്ഷണയിലായിരുന്നു. കുട്ടിയുടെ പിതാവ് നേരത്തേ മരിച്ചതാണ്. കുട്ടിയുടെ സംരക്ഷണാവകാശം നൽകണമെന്നാവശ്യപ്പെട്ട് പിതാവിെൻറ അച്ഛൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഇതുസംബന്ധിച്ച വാദം കേൾക്കാൻ തൊടുപുഴ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഇരുകൂട്ടരെയും വിളിപ്പിച്ചു. വാദം കേട്ട ശേഷം തിങ്കളാഴ്ച മുതൽ 31 വരെ തിരുവനന്തപുരത്തുള്ള പിതാവിെൻറ വീട്ടുകാർക്ക് കുട്ടിയെ കെമാറാൻ തീരുമാനമെടുത്തു. കുട്ടി നിലവിൽ തൊടുപുഴ ഉടുമ്പന്നൂരിലെ അമ്മവീട്ടിലാണ് കഴിയുന്നത്.
പ്രതി അരുൺ ആനന്ദിെൻറ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്തും ഇയാൾ തിരുവനന്തപുരം സ്വദേശിയായിരുന്നതിനാലും കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാൻ തിരുവനന്തപുരം ജില്ല പൊലീസ് ചീഫിന് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം ശിശുസംരക്ഷണ സമിതിയും നിരീക്ഷിക്കും.
കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഉടൻ അവരുടെ സംരക്ഷണയിൽനിന്ന് മാറ്റും. ഏഴുവയസ്സുകാരൻ മരിച്ചപ്പോൾ തിരുവനന്തപുരത്ത് സംസ്കരിക്കണമെന്ന് ഇവർ ആവശ്യപ്പെെട്ടങ്കിലും തൊടുപുഴ ഉടുമ്പന്നൂരിലെ അമ്മവീട്ടിലാണ് സംസ്കരിച്ചത്. പ്രതി അരുൺ ആനന്ദ് ഇപ്പോൾ മുട്ടം ജില്ല ജയിലിലാണ്. ഇയാൾക്കെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം.
ആനന്ദിെൻറ ക്രൂരമർദനത്തെ തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റ് പത്ത് ദിവസത്തോളം കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഏഴുവയസ്സുകാരൻ ഏപ്രിൽ ആറിന് മരിച്ചത്. ഇതോടെ മാനസികമായി തകർന്ന അമ്മ ചികിത്സയിലാണ്. അമ്മയുടെ രഹസ്യമൊഴി ശനിയാഴ്ച കോടതി രേഖപ്പെടുത്തിയേക്കുെമന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.