ചുവന്ന പെട്ടിയും നീലത്തപാലും

വിഷയങ്ങൾ വൈവിധ്യമാർന്നതാണെങ്കിലും ഒ​രു നൂലിൽ കോർത്ത മുത്തുകൾപോലെ, ചിന്തയിലെ തെളിമകൊണ്ടും ആഖ്യാനത്തിലെ ലാളിത്യംകൊണ്ടും ആകർഷകമാണ്​ 16 ലേഖനങ്ങൾ ചേർന്ന 'ചുവന്ന പെട്ടിയും നീലത്തപാലും' എന്ന പുസ്​തകം. ഓർമ, അനുഭവം, യാത്ര എന്നിങ്ങനെ ലേഖനങ്ങളുടെ സ്വഭാവത്തെ ​പൊതുവിൽ വേർതിരിച്ചിട്ടുണ്ടെങ്കിലും അനാദൃശമായ ഒരു പാരസ്​പര്യം ഈ പുസ്​തകത്തിലെ ലേഖനങ്ങൾക്കെല്ലാമുണ്ട്​​. മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടത്തിൽ അത്ര സുപരിചിതയല്ല, ഈ പുസ്​തകമെഴുതിയ സി.പി. ശ്രീരേഖ. എന്നാൽ, പറഞ്ഞുവരു​​േമ്പാൾ ​ശ്രീരേഖയെ വായനക്കാർ അറിയാതിരിക്കില്ല. പവന​െൻറയും പാർവതി പവന​െൻറയും മകൾ, സി.പി. രാമചന്ദ്രൻ എന്ന അറിയപ്പെടുന്ന പത്രപ്രവർത്തക​െൻറയും നോവലിസ്​റ്റും കവിയുമായ സി.പി. സുരേന്ദ്ര​െൻറയും മരുമകൾ. എം.പി. നാരായണപ്പിള്ളയുടെയും പ്രഭാപിള്ളയുടെയും അടുത്ത ബന്ധു. ഇത്തരത്തിൽ ഒരു സാഹിത്യ തറവാട്ടിൽനിന്നാണ്​ ശ്രീരേഖ എഴുതുന്നതെങ്കിലും ആ തൂലികയിൽനിന്ന്​ പാരമ്പര്യത്തി​െൻറ മഷി മാത്രമല്ല പുറത്തേക്കൊഴുകുന്നത്​. മറിച്ച്,​ സമകാലിക രാഷ്​ട്രീയത്തി​െൻറ നന്മതിന്മകൾകൂടി അതിൽ കൂടിച്ചേരുന്നുണ്ട്​. പുതിയൊരു എഴുത്തുശൈലിയുടെ നിറവും അനുഭവങ്ങളുടെ ഊഷ്​മളതയും അതിൽ കാണാം.

തികച്ചും വ്യക്തിഗതമായ ചിന്തകളും അനുഭവങ്ങളുമാണ്​ ഈ പുസ്​തകത്തി​െൻറ ഉള്ളടക്കമെങ്കിലും ഒട്ടും മടുപ്പുതോന്നിക്കാതെ അവയെ വായിച്ചുപോകാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്​ ഇതി​ലെ വരികൾക്കിടയിലുണ്ട്​​. പുസ്​തകത്തി​​െൻറ പേരായിമാറിയ ലേഖനംതന്നെ നോക്കുക. പിതാവ്​ പവനന്​ ലഭിച്ച അസംഖ്യം കത്തുകൾ വീടി​െൻറ മുകൾനിലയിലെ മുറിയിൽ കുന്നുകൂടിക്കിടക്കുന്നതിൽനിന്ന്​ പ്രസിദ്ധീകരണയോഗ്യമായ ചിലത്​ പരതിയെടുക്കാൻ തുനിയു​േമ്പാഴാണ്​ എഴുത്തുകാരി കത്തുകളെക്കുറിച്ചും അവ ലോക സാഹിത്യത്തിന്​ നൽകിയ സംഭാവനകളെക്കുറിച്ചുമുള്ള ചിന്തകളിലേക്ക്​ വഴുതുന്നത്​​. അങ്ങനെയാണ്​ ദസ്​തയേവ്​സ്​കി ആദ്യകാമുകിയായ ഇസയേവ​ക്കും പിന്നീട്​ ത​െൻറ ജീവിതത്തിലേക്കു വന്ന അന്ന​ക്കും എഴുതിയ കത്തുകളിലെ പ്രണയാക്ഷരങ്ങളെക്കുറിച്ച്​ അവർ ഓർക്കുന്നത്​. അതുപോലെ ജവഹർലാൽ നെഹ്​റു, മകൾ ഇന്ദിരക്കെഴുതിയ കത്തുകൾ, ഇടപ്പള്ളി രാഘവൻ പിള്ളക്ക്​ ലഭിച്ച കാമുകിയുടെ വിവാഹക്ഷണക്കത്തും അതുവായിച്ച്​ തകർന്നുപോയ അദ്ദേഹത്തി​െൻറ ആത്മഹത്യാക്കുറിപ്പുമെല്ലാം ആ മനസ്സിലേക്ക്​ ഓടിയെത്തുന്നു. ഇതോടൊപ്പംതന്നെ വിരഹത്തി​െൻറ കണ്ണീരിൽ നനഞ്ഞ എസ്​.എ. ജമീലി​െൻറ കത്തുപാട്ടുകളെക്കുറിച്ചും ഇവിടെ വായിക്കാം. മാറിയ സാഹചര്യത്തിൽ ഇ-മെയിലും വാട്​സ്​ആപ്പും ഫേസ്​ബുക്കും കവർന്നെടുത്ത കത്തുകളുടെ ലോകത്തെ കടുത്ത ഗൃഹാതുരത്വത്തോടെയാണ്​ ശ്രീരേഖ വരച്ചിടുന്നത്​.

ലൈംഗികകാര്യങ്ങൾ സരസമായി സംസാരിക്കുന്ന ഒരു വികാരിയച്ചനെ ഹാസ്യാത്മകമായി വരച്ചിടുന്ന 'തൊ​ട്ടേനെ ഞാൻ മനസ്സുകൊണ്ട്​ കെട്ടിപ്പിടിച്ചേനെ' എന്ന ലേഖനം നമ്മൾ വായിച്ച്​ അവസാനിപ്പിക്കു​​േമ്പാഴേക്കും അത്​ പൗരോഹിത്യം വെച്ചുപുലർത്തുന്ന കാപട്യത്തിന്​ എതിരായ ചിന്തകളായി മാറുന്നു. സമകാലിക സംഭവവികാസങ്ങളും അതിൽ​ മിന്നിമായുന്നുണ്ട്​.

ആകാശവാണിയെക്കുറിച്ചും റേഡിയോയിൽനിന്ന്​ ഒരു കാലത്ത്​ ഒഴുകിവന്നിരുന്ന പഴയ പാട്ടുകളെക്കുറിച്ചും പുതിയ കാലത്തെ പെൻഡ്രൈവിനെക്കുറിച്ചുമെല്ലാം ചിന്തിച്ച്​ നഷ്​ടബോധത്തി​ലേക്ക്​ പോകുകയാണ്​ 'കുങ്കുമപ്പൂവുകൾ പൂത്തു' എന്ന ലേഖനത്തിൽ. ലേഖികയുടെ കുട്ടിക്കാലത്ത്​ ഒരു ദിവസം അപ്രതീക്ഷിതമായി അക്കാല​ത്തെ സൂ​പ്പർ സ്​റ്റാർ സത്യൻ വീട്ടിലേക്കു​ വന്നതും ശ്രീരേഖയെ മടിയിലിരുത്തി വീട്ടിലെ റേഡിയോ കേട്ടിരുന്നതുമെല്ലാം വായിക്കു​േമ്പാൾ അത്​ വായനക്കാര​െൻറ മനസ്സിൽ വ്യക്തമായ ചിത്രങ്ങൾ കോറിയിടുന്നുണ്ട്​. അതുതന്നെയാണ്​ ഇതിലെ ആഖ്യാനശൈലിയുടെ മേന്മയും.

പിതാവി​െൻറ അടുത്ത കൂട്ടുകാരനായിരുന്ന പുനത്തിൽ കുഞ്ഞബ്​ദുള്ള എന്ന കുഞ്ഞിക്ക വീട്ടിലേക്ക്​ വരുന്നതും തമാശ​കൾകൊണ്ട്​ അവിടം പ്രകാശമാനമാക്കുന്നതും രസകരമായി വായിച്ചുപോകാവുന്ന സംഭവങ്ങളാണ്​​.

പുസ്​തകത്തിലെ ഏറ്റവും വായനക്ഷമതയുള്ളതും വായനക്കാരിൽ ഉത്​കണ്​ഠയുളവാക്കുന്നതുമായ 'പൂമണം പരക്കു​േമ്പാൾ, പൂനിലാവ്​ പരക്കു​േമ്പാൾ' എന്ന ലേഖനത്തിൽ കഥാപാത്രങ്ങളായി വരുന്നത്​ പ്രേതവും യക്ഷിയും ഒടിയനുമൊക്കെയാണ്​. ഒരു കാലത്ത്​ ആളൊഴിഞ്ഞ നാട്ടുവഴികളിലും നിശ്ശൂന്യത നടമാടുന്ന പാതിരയിലും ഭയത്തി​െൻറ കാറ്റായി വീശിയിരുന്ന അമാനുഷിക സങ്കൽപങ്ങൾ ഇപ്പോഴും ഓർമയിലെത്തുന്നത്​ പ്രകൃതിയോടുള്ള സ്​നേഹംകൊണ്ടായിരിക്കാം എന്നാണ്​ ലേഖിക സ്വയം കണ്ടെത്തുന്നത്​.

'ഓരോ യാത്രയും അനുഭവങ്ങളാണ്​, വിവിധ ഭാഷകൾ, സംസ്​കാരങ്ങൾ, ജീവിതശൈലികൾ ഇതൊക്കെ അറിയണമെങ്കിൽ യാത്രപോകണം' എന്ന്​ ആഹ്വാനംചെയ്യുന്ന ഈ പുസ്​തകത്തിൽ ഹിമാലയം മുതൽ അമേരിക്ക വരെയുള്ള ഏതാനും ഭൂമിക​യെക്കുറിച്ചും അവയുടെ സൗന്ദര്യത്തെക്കുറിച്ചുമുള്ള വിവരണങ്ങളുണ്ട്​. വെറുതെ പറഞ്ഞുപോകാതെ, ഏതോ അജ്​ഞാതമായ ചേരുവചേർത്ത്​ ആസ്വാദ്യകരമാക്കിയാണ്​ എഴുത്തുകാരി ഈ ​ ദേശങ്ങളിലേക്ക്​ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്​. വിരസതയകറ്റാൻ മാത്രമല്ല, വേറി​ട്ടൊരു ചിന്തയിലേക്ക്​ വായനക്കാരെ ആനയിക്കാനും ഈ പുസ്​തകത്തിനാവുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT