തിരുവനനന്തപുരം: ശുചിത്വത്തിനായി സി.ഐ.ടി.യു തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. തിരുവനന്തപുരം പാളയം മാർക്കറ്റിൽ ശുചീകരണം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. നാടിനെ വൃത്തിയാക്കാനുള്ള പ്രവർത്തനത്തിൽ നമുക്ക് കക്ഷി ഭേദമില്ല, മുന്നണി വ്യത്യാസവുമില്ല. ശുചിത്വത്തിനായി കേരളം ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം അൽപസമയം അവരോടൊപ്പം ചെലവഴിച്ചു. മാലിന്യമുക്തകേരളത്തിന് വേണ്ടി ആയിരക്കണക്കിന് തൊഴിലാളികളാണ് ഇന്ന് കേരളമാകെ അണിനിരന്നത്. സംസ്ഥാനത്ത് ആയിരത്തി അഞ്ഞൂറ് കേന്ദ്രങ്ങളിലാണ് സി.ഐ.ടി.യു തൊഴിലാളികൾ ശുചീകരണത്തിന് ഇറങ്ങിയത്.
തൊഴിലാളികൾ പണിയിടങ്ങളും, സർക്കാർ ജീവനക്കാർ അവരവരുടെ ഓഫീസുകളും, അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും ചേർന്ന് വിദ്യാലയങ്ങളും, വ്യാപാരികൾ വ്യാപാരസ്ഥാപനങ്ങളും പരിസരവും മാലിന്യമുക്തമാക്കുന്നതിനോടൊപ്പം തുടർന്നും വൃത്തിയായി സൂക്ഷിക്കാനും മുന്നോട്ടുവരണമെന്ന് മന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.