ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വിസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ച് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളില്‍ വ്യക്തത വേണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത്.
ഒന്നും പ്രായോഗികമാകുന്നില്ലെന്ന് മണ്ഡലം കമ്മിറ്റി വാർത്തകുറിപ്പിൽ ചൂണ്ടിക്കാട്ടി. ചികിത്സ, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണത്തിനായി നിക്ഷേപകര്‍ അലയേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ സര്‍ക്കാറിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് സെക്രട്ടറി പി. മണി പറഞ്ഞു.
മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായി എന്‍.കെ. ഉദയപ്രകാശിനെയും സെക്രട്ടേറിയറ്റ് അംഗങ്ങളായി എം.ബി. ലത്തീഫ്, കെ.സി. ബിജു, എ.ജെ. ബേബി, ടി.കെ. വിക്രമന്, അനിത രാധാകൃഷ്ണന് എന്നിവരെയും തെരഞ്ഞെടുത്തു. ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.