ആവിക്കൽതോട്: പൊലീസും സമരക്കാരും ഏറ്റുമുട്ടി VIDEO

കോഴിക്കോട്: ആവിക്കൽതോട് മലിനജല സംസ്കരണ പ്ലാന്‍റ് വിഷയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ സംഘർഷം. യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് സമരസമിതി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇതോടെ, പൊലീസും സമരക്കാരും ഏറ്റുമുട്ടുകയും പൊലീസ് നിരവധി തവണ ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

സെക്കുലർ ഫ്രണ്ട് എന്ന സി.പി.എം അനുകൂല സാംസ്കാരിക സംഘടന സഘടിപ്പിച്ച ജനസഭ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീയുടെ അധ്യക്ഷതയിലായിരുന്നു ഇത്. ഇവിടേക്ക് എത്തിയ സമരസമിതി പ്രവർത്തകരെ പൊലീസ് നീക്കാൻ തുടങ്ങിയതോടെയാണ് സംഘർഷമുണ്ടായത്. ഏതാനും പേരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.


ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പ്രതിഷേധവുമായെത്തി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സമരക്കാർ റോഡ് ഉപരോധിച്ചു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു. ജനസഭ അല്ല നടന്നതെന്നും ആ പേരിൽ സി.പി.എം പരിപാടിയാണ് നടന്നതെന്നും സമരക്കാർ ആരോപിച്ചു.

Tags:    
News Summary - clash between Police and Protesters in Avikkal Thodu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.