സം​സ്​​ഥാ​ന​ത്ത്​ ഇന്ന്​ ശു​ചീ​ക​ര​ണ ദി​നം 

ഇ​ന്നു മാ​ത്ര​മ​ല്ല എ​ന്നും വീ​ട​ക​വും പു​റ​വും വൃ​ത്തി​യാ​ക്കാം. ന​മു​ക്ക്​ മു​റ്റൊ​ത്തൊ​രു പൂ​ന്തോ​ട്ടം ന​ടാം. മ​ന​സ്സി​​​െൻറ മു​റ്റ​ത്ത്​ നൂ​റു പൂ​ക്ക​ൾ വി​ട​ര​​ട്ടെ. രോ​ഗ​ങ്ങ​ൾ പി​ന്നെ​യീ വ​ഴി താ​ണ്ടാ​തി​ട​​ട്ടെ. 

സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ണാ​യ ഞാ​യ​റാ​ഴ്​​ച സം​സ്​​ഥാ​ന​ത്ത്​ ശു​ചീ​ക​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.  വീ​ടും പ​രി​സ​ര​വും ശു​ചി​യാ​ക്കാ​നും മാ​ലി​ന്യ​ങ്ങ​ൾ സം​സ്​​ക​രി​ക്കാ​നും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​നു​ള്ള സാ​ധ്യ​ത ത​ട​യാ​നും ശ്ര​മി​ക്കാം. 

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ​ദി​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്​ ജ​ന​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഭ്യ​ർ​ഥി​ച്ചു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ​െറ​സി​ഡ​ൻ​റ്സ്​ അ​സോ​സി​യേ​ഷ​നു​ക​ളു​മെ​ല്ലാം പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്ക​ണം. സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച സാ​മൂ​ഹി​ക സ​ന്ന​ദ്ധ സേ​ന​യി​ലെ അം​ഗ​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​കും. 

കോവിഡ്-19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം ഈ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍. പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈ-ഡേ ആയും ആചരിക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകു വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതെല്ലാം ഒഴുക്കിക്കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ടെറസ്, പൂച്ചട്ടികള്‍, പരിസരങ്ങളില്‍ അലക്ഷ്യമായി ഇടുന്ന ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിന് പിറകിലെ ട്രേ എന്നിവയിലെ വെള്ളം മുഴുവന്‍ ഒഴിവാക്കണം. റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകളിലെ വെള്ളം ഒഴിവാക്കി അവ കമഴ്ത്തിവെക്കണം. 

കോവിഡ്-19 ഭീഷണി നിലനില്‍ക്കുമ്പോള്‍ മഴക്കാല പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - cleaning day in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.