കൊച്ചി: കമീഷൻ വ്യവസ്ഥയിൽ നിക്ഷേപ കലക്ഷൻ ഏജന്റുമാരായി ബാങ്കുകളിൽ പ്രവർത്തിക്കുന്നവർ ഗ്രാറ്റ്വിറ്റിക്ക് അർഹരാണെന്ന് ഹൈകോടതി. കമീഷനായി കിട്ടുന്ന തുക പ്രതിഫലമായി കണക്കാക്കാനാകുമെന്ന മുൻ ഹൈകോടതി വിധികൂടി പരിഗണിച്ചാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സൗത്ത് കേരള ഗ്രാമീൺ ബാങ്കിലെ നിക്ഷേപ കലക്ഷൻ ഏജന്റിന് ഗ്രാറ്റ്വിറ്റി നൽകണമെന്ന കൺട്രോളിങ് അതോറിറ്റി ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ കോഴിക്കോട് സ്വദേശിനി വി.ടി. രാധ അടക്കമുള്ളവർ നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.
കേരള ഗ്രാമീൺ ബാങ്കിൽ 30 വർഷം കമീഷൻ ഏജന്റായി ഏജന്റായി പ്രവർത്തിച്ചിരുന്ന ഹരജിക്കാരി സർവിസിൽനിന്ന് പിരിയുമ്പോൾ മാസം 8000 രൂപയായിരുന്നു കമീഷൻ. ഹരജിക്കാരി നൽകിയ അപേക്ഷയിൽ 1.38 ലക്ഷം രൂപ ഗ്രാറ്റ്വിറ്റിയായി നൽകാൻ കൺട്രോളിങ് അതോറിറ്റി ഉത്തരവിട്ടു. ഇതിനെതിരെ ബാങ്ക് അപ്പീൽ നൽകിയെങ്കിലും ഉത്തരവ് അപ്പീൽ അധികാരിയും ശരിവെച്ചു. തുടർന്ന് ബാങ്ക് നൽകിയ ഹരജിയിലാണ് കൺട്രോളിങ് അതോറിറ്റി ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.