കലക്ടറുടെ ന്യായീകരണം പരസ്പരവിരുദ്ധം -ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ

കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ജനവിരുദ്ധ നയങ്ങൾ ന്യായീകരിച്ച് കലക്ടർ അസ്ഗർ അലി പറഞ്ഞ വാദങ്ങൾ പരസ്പരവിരുദ്ധമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ. നിലവിലെ നിയമങ്ങൾവെച്ച് നേരിടാൻ കഴിയുന്നതിൽ കൂടുതൽ എന്ത് കുറ്റകൃത്യമാണ് ലക്ഷദ്വീപിലുള്ളതെന്ന് കലക്ടർ വ്യക്തമാക്കുന്നില്ലെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.

അഡ്മിനിസ്ട്രേറ്ററുടെ നിർദേശം കേട്ട് വാർത്താസമ്മേളനം നടത്തുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതു കമ്മിറ്റി കൂടിയാണ് ഗോവധ നിരോധന നയം രൂപവത്കരിച്ചതെന്ന് വ്യക്തമാക്കണം. ബീഫും ചിക്കനും ദ്വീപിൽ ലഭിക്കുന്നില്ലെന്ന് പറയുമ്പോൾ മുട്ടയും മറ്റുവസ്തുക്കളും എങ്ങനെ ദ്വീപിലേക്ക് എത്തു​െന്നന്ന് പറയണം. ഇത് എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾക്ക് ഇല്ലാതാക്കുന്ന നടപടിയാണ്.

കോവിഡ് പ്രതിരോധത്തിന് ഓക്സിജൻ പ്ലാൻറുകൾ സ്ഥാപിക്കുമെന്ന് പറയുന്ന അദ്ദേഹം ജനങ്ങൾ മരിച്ചതിനുശേഷമാണോ നടപ്പാക്കാൻ പോകുന്നതെന്ന് ചോദിച്ചു. ലക്ഷദ്വീപ് ഡെവലപ്െമൻറ് റെഗുലേഷനിൽ ഖനനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അനുമതി നൽകുന്നതായി കാണാം. ഇവിടെ എന്താണ് ഖനനം ചെയ്ത് വികസനം നടത്താൻ ഉദ്ദേശിക്കുന്നത്.

ടൂറിസ്​റ്റുകളെ ആകർഷിക്കാനാണെന്ന് പറഞ്ഞുകൊണ്ടാണ് കോവിഡ് നിയന്ത്രണങ്ങൾ അഡ്മിനിസ്ട്രേറ്റർ എടുത്തുമാറ്റിയത്. എങ്കിൽ പിന്നെ എന്തിനാണ് ഒരാഴ്ചക്കുള്ളിൽതന്നെ ടൂറിസം വകുപ്പിൽനിന്ന് കൂട്ടപ്പിരിച്ചുവിടൽ നടത്തിയത്​. സംയോജിത ദ്വീപ് മാനേജ്മെൻറ് പ്ലാൻ പ്രകാരം തീരത്ത് മത്സ്യത്തൊഴിലാളികൾക്കാണ് മുൻഗണന. അവരുടെ ഷെഡുകൾ അനധികൃതമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. നീക്കം ചെയ്യേണ്ട സാഹചര്യമുണ്ടായാൽ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി നൽകണമെന്നും സംയോജിത ദ്വീപ് മാനേജ്മെൻറ് പ്ലാൻ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗികളെ മാറ്റുന്നതിൽ കൂടുതൽ നടപടിക്രമങ്ങൾ ഏർപ്പെടുത്തിയത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ഇത്രയും കാലം എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചാണ് രോഗികളെ മാറ്റുന്ന തീരുമാനമെടുത്തിരുന്നത്. ദ്വീപിൽ കോവിഡ് വാക്സിൻ ആവശ്യത്തിനുണ്ടെന്ന് പറയുന്ന കലക്ടർ ഇപ്പോൾ വാക്സിൻ വിതരണം ചെയ്യാനാകാത്ത സാഹചര്യത്തെക്കുറിച്ച് എന്തുപറയു​െന്നന്നും എം.പി ചോദിച്ചു.

പ്രചാരണം നടത്തുന്നവർ ദ്വീപിൽ അനധികൃത കച്ചവടം നടത്തുന്നവരാണെന്ന് അധിക്ഷേപിക്കുന്ന കലക്ടർ, അവിടെ നടക്കുന്ന അനധികൃത കച്ചവടങ്ങളെന്താണെന്ന് പറയുന്നില്ല. ദ്വീപിൽ ഓൺലൈനിലൂടെ പ്രതിഷേധിച്ച വിദ്യാർഥികൾ സ്വദേശികളാണ്. പ്രതിഷേധത്തിന് അനുമതി നിഷേധിച്ച നടപടിയെക്കുറിച്ച് എന്ത് പറയു​െന്നന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - Collector's justification contradictory - Lakshadweep MP Mohammad Faisal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.