കോളജ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു; കൂട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

അങ്കമാലി: കൂട്ടുകാർക്കൊപ്പം കോളജിലേക്ക് പോകുവാൻ റെയിൽവെ സ്റ്റേഷന് സമീപം ട്രാക്ക് മറിച്ചു കടക്കുന്നതിനിടെ ബി.എസ്.സി വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. കൂട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

അങ്കമാലി പുളിയനം തേലപ്പിള്ളി വീട്ടിൽ സാജന്റെ മകൾ അനു സാജനാണ് (21) മരിച്ചത്. ട്രെയിൻ പോയ ഉടൻ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ടാമത്തെ ട്രാക്കിലൂടെ വന്ന ട്രെയിനാണ് ഇടിച്ചത്. അഗ്നി രക്ഷ സേനയെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അങ്കമാലി മോർണിങ് സ്റ്റാർ കോളജിലെ ബി.എസ്.സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ്. അമ്മ: സിന്ധു.

സഹോദരൻ: എൽദോ സാജൻ. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ പീച്ചാനിക്കാട് താബോർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - College student run over by train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.