ലവ്​ ജിഹാദ്​: ജോസ്​ കെ. മാണിയുടെ പ്രസ്​താവന ഒട്ടും ആകസ്​മികമായിരുന്നില്ല...

കോഴിക്കോട്​: കേരളത്തിലെ ലവ്​ ജിഹാദ്​ വിഷയത്തിൽ തന്‍റെ ​പ്രസ്​താവന വിവാദമായതോടെ, ഇടതുസർക്കാറിന്‍റെ വികസനപ്രവർത്തനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്​ ഇത്തരം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതെന്ന പ്രതികരണവുമായി ജോസ്​ കെ. മാണി. തന്‍റെ പ്രസ്​താവനയിൽ ഇടതുമുന്നണിയിലടക്കം ​കടുത്ത എതിർപ്പുയർന്നതോടെയാണ്​ ജോസ്​ മലക്കം മറിഞ്ഞത്​. തെര​ഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകേണ്ടത്​ ഇടതുസർക്കാറിന്‍റെ പ്രവർത്തനങ്ങളാണെന്നും ലവ്​ ജിഹാദ്​ വിഷയത്തിൽ ഇടതുമുന്നണിയുടെയും ഇടതുസർക്കാറിന്‍റെയും നിലപാടാണ്​ തങ്ങൾക്കുള്ളതെന്നുമാണ്​ കേരള കോൺഗ്രസ്​ (എം) ​നേതാവും പാലായിലെ ഇടതു സ്​ഥാനാർഥിയുമായ ജോസിന്‍റെ ഒടുവിലത്തെ വിശദീകരണം.

എന്നാൽ, ലവ്​ ജിഹാദുമായി ബന്ധപ്പെട്ട്​ ജോസ്​ കെ. മാണി നടത്തിയ പ്രസ്​താവന ആകസ്​മികമായിരുന്നില്ല എന്ന്​ വ്യക്​തമാവുകയാണ്​. ലവ്​ ജിഹാദുമായ ബന്ധപ്പെട്ട കേസുകൾ പരിശോധിക്കണമെന്നും ഇതുസംബന്ധിച്ച സംശയം ദൂരീകരിക്കണമെന്നും ജോസ്​ ആവശ്യമുന്നയിച്ചതാണ്​ വിവാദമായി മാറിയത്​. ഞായറാഴ്ച ചാനൽ അഭിമുഖത്തിൽ​ ജോസ്​ കെ.മാണി പറഞ്ഞ അഭിപ്രായമാണ്​ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ കേരളത്തിൽ വലിയ ചർച്ചക്ക്​ വഴിയൊരുക്കിയത്​.

എന്നാൽ, അതിനും ഒരു ദിവസം മുമ്പ്​ ദേശീയ ഓൺലൈൻ മാധ്യമമായ 'ദ പ്രിന്‍റിന്​' നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇക്കാര്യം ജോസ്​ കെ. മാണി സംശയത്തിനിടയില്ലാത്ത വിധം വ്യക്​തമാക്കിയിരുന്നു. ''ലവ്​ ജിഹാദ്​ ഒരു സാമൂഹിക പ്രശ്​നമാണ്​. ഇക്കാര്യത്തിൽ ചില കേസുകൾ സംബോധന ചെയ്യപ്പെടേണ്ടതാണ്​. ഞങ്ങളുടെ പാർട്ടി തീർച്ചയായും അവ അഡ്രസ്​ ചെയ്യും. ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കിൽ അവ മുഖവിലക്കെടുക്കേണ്ടതു തന്നെയാണ്​. '' ദ പ്രിൻറ്​ ലേഖിക ഫാത്തിമ ഖാന്​ നൽകിയ അഭിമുഖത്തിൽ ജോസ്​ കെ.മാണി പറഞ്ഞതിങ്ങനെ. 'ലവ്​ ജിഹാദ്​ വിഷയത്തിൽ ചില പ്രശ്​നങ്ങളും ആ​ശങ്കകളുമൊക്കെയുണ്ട്​. ഇത്തരം കേസുകളുണ്ടാകു​േമ്പാൾ സർക്കാർ അതിൽ വ്യക്​തത വരുത്തണം. അവ അഡ്രസ്​ ചെയ്യപ്പെടുകയും നിർത്തലാക്കുകയും വേണം' -ജോസ്​ കൂട്ടി​ച്ചേർത്തു.

ഇതിനു പിന്നാലെയാണ്​ കേരളത്തിലെ ചാനലിന്​ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം ആവർത്തിച്ചത്​. 'ലവ്​ ജിഹാദ്​ പ്രശ്​നം പരിശോധിക്കണം. അതിൽ പ്രശ്​നങ്ങളുണ്ടെങ്കിൽ അഡ്രസ്​ ചെയ്യണം. വിഷയം വീണ്ടും ജനസമൂഹത്തിൽ വന്നിട്ടുണ്ടെങ്കിൽ അതെന്തുകൊണ്ടാണെന്ന്​ പഠിക്കണം. സഭ ഇത്തരം വിഷയത്തിൽ ഇടപെടാറില്ല. പൊതുസമൂഹത്തിൽ വിഷയം ഉയർന്നുവരുന്നുണ്ട്​. വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ദുരീകരിക്കണം.'-ചാനൽ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേ എന്ന ചോദ്യത്തിന്​ വിഷയം വീണ്ടും ചർച്ചയാകുന്നതിനാൽ പരിശോധിക്കപ്പെടേണ്ടതുണ്ട്​ എന്നായിരുന്നു ജോസിന്‍റെ മറുപടി.

ഇതോടെ ജോസിന്‍റെ നിലപാടുകൾ ചർച്ചയായി. ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷികളിലൊന്നായ സി.പി.ഐയുടെ സംസ്​ഥാന സെക്രട്ടറി കാനം രാജേ​ന്ദ്രൻ ഉൾപെടെയുള്ളവർ ജോസിന്‍റെ വിവാദ പ്രസ്​താവനയെ തള്ളിപ്പറഞ്ഞ്​ രംഗത്തെത്തി. ലൗ ജിഹാദ്​ മതമൗലികവാദികളുടെ പ്രചാരണമാണെന്ന്​ രൂക്ഷമായ ഭാഷയിൽ കാനം പ്രതികരിച്ചതോടെ കോരള കോൺഗ്രസ്​ (എം) ഒറ്റപ്പെടുന്ന അവസ്​ഥയിലായി. അതോടെയാണ്​, അത്തരം കാര്യങ്ങളല്ല ചർച്ചയാകേണ്ടതെന്ന്​ പറഞ്ഞ്​ വീണ്ടും ജോസ്​ രംഗത്തുവന്നത്​. അപ്പോഴും ലൗ ജിഹാദ്​ വിഷയത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടില്ല. 

Tags:    
News Summary - Comments About Love Jihad By Jose K Mani Was Intentional

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.