ഇംറാന്‍റെ രക്ഷക്കായി എത്തിയത്​ 16.26 കോടി; തുക എന്ത്​ ചെയ്യണമെന്ന് കമ്മിറ്റി തീരുമാനിക്കും

പെരിന്തൽമണ്ണ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ആറു മാസം പ്രായമായ മുഹമ്മദ് ഇംറാന്​ വേണ്ടി സ്വരൂപിച്ച പണം എന്ത് ചെയ്യണമെന്ന് ചികിത്സ കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കും. 18 കോടി രൂപയാണ് മരുന്നിനായി വേണ്ടിയിരുന്നത്. ഇതിലേക്ക് 16,26,66,482.46 രൂപയാണ് എത്തിയത്.

അങ്ങാടിപ്പുറം വലമ്പൂർ കുളങ്ങരപ്പറമ്പിൽ ആരിഫിന്‍റെ മകനാണ്​ എസ്.എം.എ ബാധിച്ചു മരിച്ച ഇംറാൻ. വ്യക്തികളും കൂട്ടായ്മകളും അയച്ച തുക അതത് അക്കൗണ്ടുകളിലേക്ക് മടക്കി നൽകുകയാണ് ഉചിതമെന്ന് പിതാവ് ആരിഫ് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മങ്കട ഫെഡറൽ ബാങ്കിൽ തുറന്ന അക്കൗണ്ടിലേക്കാണ് സഹായമെത്തിയത്. 




Tags:    
News Summary - committee will take decision about imran help fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.