കോഴിക്കോട്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ കാമറകയിൽനിന്നും മന്ത്രിമാർ ഉൾപ്പെടെ ഉന്നതരെ ഒഴിവാക്കുന്ന മോട്ടോർവാഹന വകുപ്പിന്‍റെ നടപടിക്കെതിരെ പരാതി. തീരുമാനം വിവേചനപരമാണെന്ന് മനുഷ്യാവകാശ കമ്മീഷനിലാണ് പരാതി ലഭിച്ചത്. പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസ് രജിസ്റ്റർ ചെയ്തു.
മലപ്പുറം സ്വദേശി മുർഷിദ് എം.ടി ആണ് പരാതി നൽകിയത്. മന്ത്രിമാരുടെയും അവരുടെ പൈലറ്റ് വാഹനങ്ങളും ഇടിച്ച് അപകടങ്ങളുണ്ടാകുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം കടുത്ത അനീതിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എ.ഐ കാമറ പദ്ധതി നടപ്പാക്കുന്ന കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ അന്തിമ ധാരണ പത്രം തയാറാക്കാത്ത സാഹചര്യത്തിൽ പിഴ ഉടൻ ഈടാക്കില്ലെന്നാണ് റിപ്പോർട്ട്. കാമറയുടെ ഉദ്ഘാടനം കഴിഞ്ഞ മാസം 20നാണ് നടന്നത്. ഈ മാസം 19 വരെ പിഴ ഈടാക്കാതെ മുന്നറിയിപ്പ് നൽകാൻ മാത്രം നടപടി എടുക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.
726 കാമറകളിൽ 675 ഉം ഹെൽമറ്റും സീറ്റ് ബെൽറ്റും പിടികൂടാനാണ്. 25 എണ്ണം നോ പാർക്കിങ് മേഖലയിൽ വാഹനം പാർക്ക് ചെയ്യുന്നവരെ കണ്ടെത്താനും. സിഗ്നൽ ലംഘനത്തിന് 18 എണ്ണമാണുള്ളത്. അമിതവേഗം പിടികൂടാൻ വാഹനത്തിൽ ഘടിപ്പിച്ചവയടക്കം എട്ടെണ്ണവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.