തിരുവനന്തപുരം: സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചതിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് വടകര എം.എൽ.എ കെ.കെ. രമ. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിൽ നിന്നു കൊടുത്ത പരാതിയായിരിക്കാം. പരാതി പരിശോധിച്ച് സ്പീക്കർ തീരുമാനം എടുക്കട്ടെ എന്നും കെ.കെ. രമ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരനെ ഇപ്പോഴും ചിലർ ഭയക്കുന്നതിന്‍റെ സൂചനയാണിത്. സ്പീക്കറുടെ കസേര അടക്കം മറിച്ചിട്ട നിയമസഭയിലെ കൈയ്യാങ്കളി സഭാചട്ടത്തിൽ ഉൾപ്പെട്ടതാണോ എന്ന് രമ ചോദിച്ചു. ഇനിയെത്ര രാഷ്ട്രീയ പോരാട്ടങ്ങൾ സഭക്ക് അകത്തും പുറത്തും കാണാനിരിക്കുന്നുവെന്നും കെ.കെ. രമ മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി.
കെ.കെ. രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ ജെ.ഡി.എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി.പി. പ്രേമകുമാറാണ് സ്പീക്കർക്ക് പരാതി നൽകിയത്. രമയുടെ നടപടി സഭാ പെരുമാറ്റചട്ടത്തിന് എതിരാണെന്നാണ് പരാതിയിൽ പറയുന്നത്. പരാതി പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.