കോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ യുവ എഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു. സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് എഴുത്തുകാരിയുടെ പരാതി. കഴിഞ്ഞ ഏപ്രിലിൽ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഏപ്രിലിൽ യുവതിയുടെ പുസ്തക പ്രസാധനം കൊയിലാണ്ടിയിൽ നടന്നിരുന്നു. അതിനിടെ ഒരു വീട്ടിൽ ഒത്തുകൂടി . അടുത്ത ദിവസം രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ ബലമായി ചുംബിച്ചു വെന്നുമാണ് പരാതി.
ലൈംഗിക അതിക്രമ വകുപ്പ്, എസ്.എസി എസ്.ടി വകുപ്പ് എന്നിവ ഉൾപ്പെടുത്തിയാണ് കേസ്. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സി.ഐ സുനിൽകുമാർ പറഞ്ഞു.
സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്‌തെന്നും യുവതി നേരത്തെ ആരോപിച്ചിരുന്നു. സിവിക് ചന്ദ്രൻ അഡ്മിനായ 'നിലാനടത്തം' വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് യുവതി ആദ്യം ആരോപണം ഉന്നയിച്ചത്. സിവിക് ചന്ദ്രൻ, വി ടി ജയദേവൻ എന്നിവർക്കെതിരെയായായിരുന്നു യുവതിയുടെ ആരോപണം.
താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തനിക്ക് കനത്ത ആഘാതമായെന്നും താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്നും യുവതി കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് 'പാഠഭേദം' അറിയിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.