Representational Image

ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരണം

കോട്ടയം: ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരണം. ഗുരുവായൂർ-മധുര എക്സ്പ്രസിന്റെ ഏഴാം നമ്പർ ബോഗിയിൽ തിങ്കളാഴ്ച രാവിലെയാണ് തെങ്കാശി സ്വദേശി കാര്‍ത്തിക്ക് കടിയേറ്റത്. ഇദ്ദേഹത്തെ ഉടൻ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

പരിശോധന നടത്തിയ റെയിൽവേ അധികൃതർ ബോഗി സീല്‍ ചെയ്ത ശേഷം ട്രെയിൻ യാത്ര തുടർന്നു. അതേസമയം, ട്രെയിനിൽ എങ്ങനെ പാമ്പ് കയറിയെന്ന് വിശദീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. ഗുരുവായൂരിൽ ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്ത് പാമ്പ് കയറിയതാകാമെന്നാണ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നൽകുന്ന വിശദീകരണം.

കടിച്ചത് പാമ്പാണോ എലിയാണോ എന്ന കാര്യത്തിൽ റെയിൽവേയും ആർ.പി.എഫും ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും ട്രെയിനിൽ പാമ്പിനെ കണ്ടതായി സഹയാത്രക്കാർ പറയുന്നു. പാമ്പിനെ കണ്ടതായി കടിയേറ്റ യുവാവും പറഞ്ഞ സാഹചര്യത്തിൽ പാമ്പു കടിക്കുള്ള ചികിത്സ തുടങ്ങിയെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. 

Tags:    
News Summary - Confirmation that the snake bit the passenger in the train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.