തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ്. ഡി.കെ. മുരളി എം.എൽ.എയുടെയും ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിെൻറയും നേതൃത്വത്തിലുള്ള രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറെക്കാലമായി മേഖലയിൽ ചേരിപ്പോരും ഏറ്റുമുട്ടലും നടക്കുകയാണ്.
അതിനൊടുവിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല നടന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസൻ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, മുൻ എം.എൽ.എ പാലോട് രവി എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങളുമായാണ് നേതാക്കൾ വാർത്തസമ്മേളനം നടത്തിയത്.
സംഭവത്തിൽ എ.എ. റഹീമിെൻറ പങ്കും അന്വേഷിക്കണം. പൊലീസ് സ്റ്റേഷനിലെത്തി സാക്ഷിയെ വിളിച്ചുകൊണ്ടുപോയി റഹീം നൽകിയ നിർദേശങ്ങളും റൂറൽ എസ്.പിയുടെ ഇടപെടലും ആണ് സംഭവത്തെ രാഷ്ട്രീയവത്കരിച്ചത്. ആയുധങ്ങളുമായി 12 പേർ പരസ്പരം നടത്തിയ ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലെപ്പട്ടത്. എല്ലാവരുടെയും പക്കൽ ആയുധങ്ങളും ഉണ്ടായിരുന്നു.
ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നുപേർ അറസ്റ്റിലാകുകയും ചെയ്തു. ശേഷിച്ച ഏഴുപേർ എവിടെയെന്നതിനെക്കുറിച്ച് പൊലീസ് ഒന്നും പറയുന്നില്ല. ഇവരിൽ പലരും റഹീമിെൻറ സംരക്ഷണത്തിലാണ്. കേസിൽ സാക്ഷിയല്ലാത്ത മറ്റൊരു ഷഹീൻ, അപ്പൂസ് എന്നീ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നവരിൽ രണ്ടുപേർ.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ കൊട്ടിക്കലാശത്തിൽ ഉണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന പ്രചാരണം തെറ്റാണ്. കൊട്ടിക്കലാശദിവസം ഒരു പ്രശ്നവും പ്രദേശത്ത് ഉണ്ടായിട്ടില്ല. റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ല. സി.ബി.െഎ അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.