ന്യൂഡൽഹി: എ.െഎ.സി.സി ജനറൽ സെക്രട്ടറിമാരും പ്രവർത്തക സമിതി അംഗങ്ങളുമായ ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, കെ.പി.സി.സ ി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല.
കെ.സി വേണുഗോപാൽ ആല പ്പുഴയിലും മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിലും സിറ്റിങ് എം.പിമാരാണ്. ഇടുക്കി മണ്ഡലത്തിൽ ഉമ്മൻചാണ്ടി മത്സര ിച്ച് ജയം ഉറപ്പിക്കണമെന്ന നിർദേശമാണ് പാർട്ടിയിൽ ഉയർന്നു വന്നിരുന്നത്. എന്നാൽ മത്സരിക്കാൻ മൂന്നു പേർക്കു ം താൽപര്യം ഉണ്ടായിരുന്നില്ല.
സംഘടനാപരമായ ഉത്തരവാദിത്തങ്ങൾ കണക്കിലെടുത്താണ് ഇൗ തീരുമാനമെന്ന് പ്രതിപക് ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും വിശദീകരിച്ചു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അ ധ്യക്ഷതയിൽ കേരളത്തിലെ പട്ടികക്ക് അന്തിമ രൂപം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി സമ്മേളിക്കുന്നതിനു മണിക്കൂ റുകൾക്കു മുമ്പാണ് ഇരുവരും ഇക്കാര്യം വാർത്തലേഖകരെ അറിയിച്ചത്.
എ.െഎ.സി.സി ജനറൽ സെക്രട്ടറിയാണെങ്കിലും ഉമ്മൻചാണ്ടിയുടെ പ്രവർത്തന മേഖല കേരളമാണെന്ന് ചെന്നിത്തല പറഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ പാർട്ടി ചുമതല തെരഞ്ഞെടുപ്പു സമയത്ത് നിർവഹിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം വേണുഗോപാലിനുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കിെല്ലന്നും സംഘടനാ പ്രവർത്തനത്തിൽ കേന്ദ്രീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡൻറായപ്പോൾ തന്നെ മുല്ലപ്പള്ളി വ്യക്തമാക്കിയതാണ്.
മിടുമിടുക്കരായ സ്ഥാനാർഥികൾ യു.ഡി.എഫിനെ പൂർണവിജയത്തിലേക്ക് നയിക്കുമെന്ന് ചെന്നിത്തല വിശ്വാസം പ്രകടിപ്പിച്ചു.
രാഹുലിെൻറ ജനമഹാറാലി, തെൻറ കേരള യാത്ര എന്നിവയിലെ വലിയ ജനപങ്കാളിത്തം കോൺഗ്രസിന് തികഞ്ഞ പ്രതീക്ഷ നൽകുന്നതാണന്ന് മുല്ലപ്പള്ളിയും പറഞ്ഞു.
ഭാരിച്ച ചുമതല പറഞ്ഞ് നേതാക്കൾ തടിയൂരി
ന്യൂഡൽഹി: സംഘടനപരമായ ഉത്തരവാദിത്തങ്ങൾ മുൻനിർത്തിയാണ് ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവർ മത്സരിക്കാത്തതെന്നാണ് വിശദീകരണമെങ്കിലും മൂവർക്കും ഇത് തലയൂരൽ.
കേരളമെന്ന തട്ടകംവിട്ട് മറ്റെവിടേക്കും പറിച്ചുനടാൻ ഉമ്മൻ ചാണ്ടിക്ക് താൽപര്യമില്ല. രാഷ്ട്രീയമായ ഭാവി സാധ്യതകൾ കേരളത്തിലാണെന്ന് അദ്ദേഹം കാണുന്നു. അതിനിടെയാണ്, ആന്ധ്രപ്രദേശിെൻറ ചുമതല നൽകി എ.െഎ.സി.സി ജനറൽ സെക്രട്ടറിയാക്കിയത്. ജയസാധ്യത പ്രധാനമായ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി ഇടുക്കിയിൽ സ്ഥാനാർഥിയാകണമെന്ന താൽപര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും അടക്കമുള്ള നേതാക്കൾക്കുമുണ്ടായിരുന്നു.
ചർച്ചകൾക്ക് ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി, മത്സരിക്കാനില്ലെന്ന അവസാന വാക്ക് അറിയിച്ച് വെള്ളിയാഴ്ച വൈകീട്ടുതന്നെ ആന്ധ്രപ്രദേശിനുള്ള വിമാനം പിടിച്ചു. ശനിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പു സമിതി ചേരാനിരിക്കേയാണ് അദ്ദേഹം കടന്നുകളഞ്ഞത്.
കെ.സി. വേണുഗോപാലിന് ആലപ്പുഴയിൽ വീണ്ടും ജയിക്കാമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. സംഘടന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി മാറിയതിെൻറ പ്രവർത്തന തിരക്കിനൊപ്പം, ഇൗ ഉൾപ്പേടിയും മത്സര രംഗത്തുനിന്ന് പിന്മാറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. വയനാട് പോലൊരു സുരക്ഷിത മണ്ഡലത്തിലേക്ക് മാറിയാൽ തോൽവിപ്പേടി എന്ന ചർച്ച തന്നെയാണ് ഉണ്ടാവുക. വടകരയിൽ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി മുല്ലപ്പള്ളി തന്നെയാണെങ്കിലും ജയം ഉറപ്പുപറയാവുന്ന സ്ഥിതിയില്ല. ആലപ്പുഴയിലെന്ന പോലെ വടകരയിലും സി.പി.എം സ്ഥാനാർഥി ശക്തനാണ്. വടകരയിൽ കഴിഞ്ഞതവണ മത്സരിച്ചപ്പോഴത്തെ ദുരനുഭവങ്ങൾ കൂടി മുൻനിർത്തി മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ മുല്ലപ്പള്ളി പ്രഖ്യാപിച്ചതാണ്. പട്ടികയിൽ കയറിക്കൂടാൻ ജീവന്മരണ പോരാട്ടം നടക്കുന്ന കോൺഗ്രസിൽ നേതാക്കളുടെ പിന്മാറ്റം പുതുമയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.