വള്ളിക്കുന്ന്: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് വള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അത്താണിക്കലിൽ നടത്തിയ പ്രകടനത്തിനിടെ സംഘർഷം.
കത്തിക്കാൻ കൊണ്ടുവന്ന മുഖ്യമന്ത്രിയുടെ കോലം സി.പി.എം പ്രവർത്തകർ എടുത്തുകൊണ്ട് പോയതായും ആക്രമിച്ചതായും കോൺഗ്രസ് ആരോപിച്ചു.
മണ്ഡലം വൈസ് പ്രസിഡൻറ് അരിമ്പ്ര അസീസ്, കെ. ബാലകൃഷണൻ, കെ.എസ്. ഉണ്ണികൃഷ്ണൻ എന്നിവർക്ക് പരിക്കേറ്റതായും ഇവർ വ്യക്തമാക്കി. ബ്ലോക്ക് പ്രസിഡൻറ് പി. വീരേന്ദ്രകുമാർ, മണ്ഡലം പ്രസിഡൻറ് ഉണ്ണിമായ്തു, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സലീൽ, പ്രഭകുമാർ, അജേഷ് മേച്ചേരി, മനാഫ്, സദഖത്ത്, അശോകൻ മേച്ചേരി, ബിജു, വി. മനോജ് തുടങ്ങിയവരാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്.
എന്നാൽ, കോലം എടുത്തുകൊണ്ടുപോയ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സി.പി.എം നേതൃത്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.