തിരുവനന്തപുരം: ദേശീയതലത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ഇടപെടലിനെ രാഷ്ട്രീയപ്രേരിതമെന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസും കുത്തകമാധ്യമങ്ങളും കേരളത്തിലെ ഇടപെടലിനെ മഹത്വവത്കരിക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഡി.വൈ.എഫ്.ഐ 40ാം പിറന്നാൾ ദിനത്തിൽ മുഖപ്രസിദ്ധീകരണമായ 'യുവധാര' ഓൺലൈൻ സ്റ്റുഡിയോ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാറിനും ഇടതുപക്ഷത്തിനുമെതിരെ കുത്തകമാധ്യമങ്ങൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. യുവധാര ചീഫ് എഡിറ്റർ എസ്. സതീഷ്, പബ്ലിഷർ എ.എ. റഹിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.