തിരുവനന്തപുരം: നിയമസഭ സമ്മേളനം വിളിച്ചതുകൊണ്ട് അവകാശലംഘനം ഇല്ലാതാവുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് എം.എൽ.എ. സോളാർ കേസിെൻറ പേരിൽ മുഖ്യമന്ത്രി ചെയ്യുന്നത് നെറികേടാണെന്നും സർക്കാർ ഇതിന് കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. സോളാർ കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടതിലൂടെ മുഖ്യമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചു. റിപ്പോർട്ടിലെ ഏതാനും ഭാഗമെടുത്ത് വാർത്താക്കുറിപ്പ് തയാറാക്കിയ മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേർന്നതല്ല ഇത്.
ഒട്ടും വിശ്വാസ്യതയില്ലാത്ത വ്യക്തി കൊടുത്ത പരാതിയിലാണ് റിപ്പോർട്ട് തയാറാക്കിയത്. ഇത് ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും അപമാനിക്കാനാണ് നീക്കം. മുൻ മുഖ്യമന്ത്രിക്കും എം.എൽ.എമാർക്കുമെതിരെ കേസ് എടുത്ത ശേഷം കമീഷൻ ടേംസ് ഓഫ് റഫറൻസ് പരിധിവിട്ടോ എന്ന് പരിശോധിക്കുന്നത് പരിഹാസ്യമാണ്. സോളാർ കമീഷെൻറ നിഗമനങ്ങൾ റിട്ട. സുപ്രീകോടതി ജഡ്ജി അന്വേഷിക്കുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. സർക്കാറിെൻറ മലക്കംമറിച്ചിലിന് മുഖ്യമന്ത്രി ഉത്തരം പറയണം. ചട്ടപ്രകാരം മന്ത്രിസഭ തീരുമാനം 48 മണിക്കൂറിനുള്ളിൽ ഉത്തരവായി പുറത്തിറങ്ങണം. ഇവിടെ അതൊന്നും പാലിക്കെപ്പട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.