ആലപ്പുഴ: കോൺഗ്രസ് തിരുത്തണമെന്ന ആവശ്യവുമായി അരൂരിൽ നിന്ന് പരാജയപ്പെട്ട സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ. രമേശ് ചെന്നിത്തലക്ക് പാർട്ടിയിൽ നിന്നും ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്ന കാര്യത്തിൽ സംശയമില്ല. നേതൃത്വം പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പരാജയത്തിൽ പാഠം പഠിച്ചില്ല. രണ്ടാംനിര നേതാക്കളെ വിശ്വാസത്തിലെടുത്ത് നേതൃത്വത്തിലെടുക്കണമെന്നും അവർ പറഞ്ഞു.
ഉന്നത രാഷ്ട്രീയകാര്യ സമിതി ഒരു മാസത്തിലേറെയായി കൂടിയിട്ടില്ല. അത് സംഘടനാപരമായ വീഴ്ചയാണ്. അരൂരിൽ യു.ഡി.എഫ് ശക്തമായി പ്രവർത്തിച്ചിരുന്നുവെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.