വാർപ്പിന്റെ താങ്ങ് നീക്കുന്നതിനിടെ സ്ലാബ് തകർന്ന് തൊഴിലാളി മരിച്ചു

കൂറ്റനാട്: നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്നു വീണ് നിർമാണത്തൊഴിലാളി മരിച്ചു. ചാലിശേരി കവുക്കോട് തട്ടാൻ വളപ്പിൽ മണി (55) ആണ് മരിച്ചത്. മതുപ്പുള്ളി സ്വദേശിക്കായി നിർമിക്കുന്ന വീടിന്റെ രണ്ടാം നിലയുടെ വാർപ്പിന് സ്ഥാപിച്ച മുട്ടുകൾ പൊളിക്കുന്നതിനിടെ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം.

രണ്ടാം നിലയിൽ നിന്നിരുന്ന മണിയുടെ തലയിലേക്ക് ഭാരമേറിയ സ്ലാബ് പതിക്കുകയായിരുന്നു. അതിനുള്ളില്‍ കുടുങ്ങിയ മണി തൽക്ഷണം മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ചാലിശേരി കവുക്കോട് തട്ടത്താഴത്ത് ഷംസുവിന്റെ കൈകൾക്ക് ചെറിയ പരിക്കേറ്റു.

ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കുഞ്ഞുമോൾ (ചാലിശ്ശേരി റോയൽ ഡന്റൽ കോളജ് ജീവനക്കാരി). മക്കൾ: ഹിമ, വിഷ്ണു. മരുമകൻ: വിജീഷ്. സഹോദരങ്ങൾ: മാളു, മീനാക്ഷി, പരേതനായ ഭാസ്കരൻ.

Tags:    
News Summary - Construction worker killed after slab falls on him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.