ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചു, പോപ്പുലർ ഫിനാൻസിന് 17.79 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കമീഷ൯

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചു, പോപ്പുലർ ഫിനാൻസിന് 17.79 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കമീഷ൯

കൊച്ചി: ഉയർന്ന പലിശ വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് 17, 79, 000 ലക്ഷം രൂപ പിഴ വിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷ൯. തിരുവനന്തപുരം സ്വദേശി മേരി ജോർജ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

പ്രതിവർഷം 12 ശമാനം പലിശ വാഗ്ദാനം നൽകിയാണ് എതിർകക്ഷികൾ നിക്ഷേപം സ്വീകരിച്ചത്. ഇത് വിശ്വസിച്ച് 16,59,000 രൂപ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചു. ആദ്യ മാസങ്ങളിൽ പരാതിക്കാരന്റെ അക്കൗണ്ടിൽ പലിശ എത്തിയെങ്കിലും പിന്നീട് മുടങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്നും പരാതിക്കാരൻ പിന്നീട് മനസിലാക്കി.

തുടർന്ന് പോപ്പുലർ ഫിനാൻസിന്റെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു. എതിർകക്ഷികൾ വാഗ്ദാനം ചെയ്ത പോലെ നിക്ഷേപത്തുകയോ പലിശയോ പരാതിക്കാരന് നൽകിയതുമില്ല.

എതിർകക്ഷികളുടെ സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും മൂലം പരാതിക്കാരന് ധനനഷ്ടവും മന:ക്ലേശവും ഉണ്ടായി. അതിനു നഷ്ടപരിഹാരം നൽകാൻ പോപ്പുലർ ഫിനാൻസിന് ബാധ്യതയുണ്ടെന്നും പരാതിയിൽ ബോധിപ്പിച്ചു. നിക്ഷേപ തട്ടിപ്പിലൂടെ ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്ത് വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരെ നിയമത്തിന്റെ സർവ്വശക്തിയും ഉപയോഗിച്ച് നേരിടുക തന്നെ വേണമെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.

നിക്ഷേപതുകയായ 16,59,000 രൂപയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് കമീഷ൯ ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ.എം.ജെ. ജോൺസൻ ഹാജരായി.

Tags:    
News Summary - Consumer Commission fined Popular Finance Rs 17.79 lakh for accepting deposits by offering high interest rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.