ആർ. ചന്ദ്രശേഖരൻ

അഴിമതി: നേതാവിനെ രക്ഷിക്കാൻ ഭരണ-പ്രതിപക്ഷ ​​െഎക്യം, അമർഷത്തിൽ അണികൾ

കൊല്ലം: അഴി​മതി​േക്കസിൽ ​നേതാവിനെ രക്ഷിക്കാൻ ഭരണ^പ്രതിപക്ഷ ​െഎക്യം, അണികൾ അമർഷത്തിൽ. കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ മുൻ ചെയർമാനും ​െഎ.എൻ.ടി.യു.സി സംസ്​ഥാന പ്രസിഡൻറുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ്​ എന്നിവരെ പ്രോസിക്യൂട്ട്​ ചെയ്യാൻ സി.ബി.​െഎക്ക്​ അനുമതി നൽകേണ്ടതില്ലെന്ന ​സംസ്​ഥാന സർക്കാർ നിലപാടാണ്​ വിവാദമായിരിക്കുന്നത്​.

സംസ്​ഥാന സർക്കാറി​െൻറ അഴിമതികൾക്കെതിരെ യു.ഡി.എഫ്​ നേതൃത്വത്തിൽ മാസങ്ങളായി സമരം നടക്കുകയും അതിൽ സി.ബി.​െഎ അന്വേഷണത്തിൽ അവർ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യു​േമ്പാഴാണ്​, കുറ്റക്കാരെന്ന്​ സി.ബി.​െഎ കണ്ടെത്തിയ കോൺഗ്രസ്​ നേതാവ്​ ഉൾപ്പെടെയുള്ളവരെ രക്ഷിക്കാനുള്ള സർക്കാർ ശ്രമം. അഴിമതിക്കാരെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കു​െന്നന്നാരോപിക്കുന്ന കോൺഗ്രസ്, യു.ഡി.എഫ്​ നേതാക്കളും ഇക്കാര്യത്തിൽ മൗനത്തിലാണ്​.

തോട്ടണ്ടി ഇറക്കുമതിയിലുൾപ്പെടെ 2006^2015 കാലയളവിൽ കശുവണ്ടി വികസന കോർപറേഷന്​ നഷ്​ടമുണ്ടായിട്ടുണ്ടെന്ന പരാതിയെത്തുടർന്ന്​ സി.ബി.​െഎ അന്വേഷണത്തിന്​ ​ൈഹകോടതിയാണ്​ ഉത്തരവിട്ടത്​. അഞ്ഞൂറ്​കോടി​യോളം രൂപയുടെ നഷ്​ടമുണ്ടായെന്നായിരുന്നു ആക്ഷേപം.

സി.ബി​.​െഎ അന്വേഷണത്തിനുമുമ്പ്​, സംസ്​ഥാന സർക്കാറി​െൻറ വിവിധ ഏജൻസികൾ ഇഅന്വേഷിക്കുകയും അഴിമതി നട​െന്നന്ന നിഗമനത്തിൽ എത്തുകയും ചെയ്​തിരുന്നു.​ െഎ.എൻ.ടി.യു.സി നേതാവായിരുന്ന കടകമ്പള്ളി മനോജായിരുന്നു പരാതിക്കാരൻ.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കശുവണ്ടി തൊഴിലാളികൾ നിർണായകമായ കൊല്ലം ജില്ലയിൽ കശുവണ്ടി അഴിമതി എൽ.ഡി.എഫി​െൻറ പ്രധാന തെരഞ്ഞെടുപ്പ്​ വിഷയങ്ങളിലൊന്നായിരുന്നു. എന്നാൽ അടുത്ത തെരഞ്ഞെടുപ്പ്​ ആവു​​​​േമ്പാഴേക്കും അന്നത്തെ അഴിമതി ആരോപണവിധേയന്​ അനുകൂലമായി എൽ.ഡി.എഫ്​ സർക്കാർ തന്നെ നിലപാടെടുക്കുന്നതാണ്​ സി.പി.എം^എൽ.ഡി.എഫ്​ അണികളെ വിഷമവൃത്തത്തിലാക്കുന്നത്​.

അതേസമയം,സി.ബി.​െഎക്ക്​ ​പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന നിലപാടാണ്​ കശുവണ്ടി വ്യവസായത്തി​െൻറ ചുമതലയുള്ള മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ കൈക്കൊണ്ടിരുന്നത്​.

പിണറായി അധികാരത്തിലെത്തിയശേഷം ​ആർ. ചന്ദ്രശേഖര​െൻറ നേതൃത്വത്തിൽ ​െഎ.എൻ.ടി.യു.സി, സർക്കാറിനോട്​ മൃദു സമീപനമാണ്​ പുലർത്തുന്നതെന്ന പരാതി സംഘടനക്കുള്ളിലും കോൺഗ്രസിലും ശക്തവുമായിരുന്നു. അതിനുള്ള പ്രത്യുപകാരമാണ്​ ഇപ്പോഴത്തെ സർക്കാർ നിലാടെന്ന ആക്ഷേപം പാർട്ടിക്കുള്ളിലും ഉയരുന്നുണ്ട്​.

Tags:    
News Summary - Corruption ruling-opposition alliance to save leader workers in anger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.