തൃശൂരിൽ നിന്ന് കാണാതായ യുവ ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ

തൃശൂർ: തൃശൂർ കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം സ്വദേശികളായ ആന്റോ (34), ഭാര്യ ജിസ്സു (29) എന്നിവരാണ് മരിച്ചത്. വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ട്.

ജൂൺ 22 നാണ് ഇരുവരെ കാണാതായത്.  വേളാങ്കണ്ണിയിൽ എത്തിയ ദമ്പതികൾ അവിടെ ലോഡ്ജ് എടുത്ത് താമസിക്കുകയായിരുന്നു. ഇവർക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് വേളാങ്കണ്ണിയിൽ ആന്റോ ജീവനൊടുക്കിയെന്ന വിവരം ലഭിക്കുന്നത്.

ആന്റോയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയെന്നതും മരിച്ചുവെന്നും ഭാര്യ ജിസ്സുവാണ് നാട്ടിൽ വിളിച്ച് അറിയിക്കുന്നത്. ആന്റോയെ ആശുപത്രിയിൽ എത്തിച്ചതും ഭാര്യ തന്നെയായിരുന്നു. 

എന്നാൽ, ഇതിന് പിന്നാലെ ജിസ്സുവിനെയും വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വ്യാഴാഴ്ച നാട്ടിലെത്തിക്കും.  

Tags:    
News Summary - Couple missing from Thrissur found dead in Velankanni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.