ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡിക്ക് നൽകാനാവില്ലെന്ന് കോടതി

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ രഹസ്യ മൊഴി ഇ.ഡിക്ക് നൽകാനാവില്ലെന്ന് കോടതി. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ രഹസ്യമൊഴി മറ്റൊരു ഏജൻസിക്ക് നൽകാനാകില്ലെന്ന് കസ്റ്റംസ് എ.സി.ജെ.എം കോടതിയിൽ അറിയിച്ചിരുന്നു.

അതേസമയം ഇ.ഡി നേരിട്ട് കസ്റ്റംസിന് അപേക്ഷ നൽകി മൊഴി വാങ്ങാമെന്നും കസ്റ്റംസിന്‍റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ, സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്‍റിന് നൽകുന്നതിൽ എതിർപ്പില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.

ഇ.ഡി നേരിട്ട് കസ്റ്റംസിന് അപേക്ഷ നൽകി മൊഴി വാങ്ങാമെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുൻപ് കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോൾ പുറത്ത് പറയുന്നതെന്ന് സ്വപ്ന മധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രഹസമൊഴിക്കായി ഇ.ഡി കോടതിയെ സമീപിച്ചത്. 

Tags:    
News Summary - court ruled that ED could not give a secret confession of the dream in the dollar smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.