representative image
കരുവാരകുണ്ട്: ഒടുവിൽ മുകേഷും (32) യാത്രയായി. ന്യുമോണിയ ശ്വാസകോശത്തെ ബാധിച്ച് ഒരു മാസത്തിലേറെയായി ആശുപത്രിയിെല വെൻറിലേറ്ററിൽ ജീവനുവേണ്ടി പൊരുതി അവസാനം മരണത്തിന് കീഴടങ്ങി. ബാക്കിയായത് ചികിത്സക്കായി പണം കണ്ടെത്താൻ ഒരു നാട് ഒന്നാകെ നടത്തിയ പ്രയത്നവും പ്രാർഥനയും. കോവിഡ് ഭീകര രൂപം പൂണ്ടതോടെ കരുവാരകുണ്ട് കേമ്പിൻകുന്നിലെ പള്ളിയാൽതൊടി വീടിന് 17 ദിവസത്തിനിടെ നഷ്്ടമായത് മൂന്ന് ജീവനുകൾ.
ജൂലൈ ഒന്നിന്, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുകേഷിെൻറ പിതാവിെൻറ അമ്മ കുഞ്ഞിപ്പെണ്ണും (96), കഴിഞ്ഞ ആഴ്ച പിതാവ് വേലായുധനും (56) മരിച്ചിരുന്നു. ഈ സമയമെല്ലാം മുകേഷും വെൻറിലേറ്ററിലായിരുന്നു. ഇടക്കൊന്ന് ഭേദമായതോടെ ജീവൻ രക്ഷിക്കാനാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഡോക്ടർമാരും നാട്ടുകാരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഭാരിച്ച ചികിത്സച്ചെലവ് താങ്ങാനാകാത്തതിനാൽ നാട്ടുകാർ ഏറ്റെടുക്കുകയായിരുന്നു. മന്തി ഫെസ്റ്റ് നടത്തിയും വീടുകളിൽനിന്ന് കഴിയുന്നത്ര സംഭാവന സ്വീകരിച്ചുെമല്ലാം നാട്ടുകാർ ചികിത്സസമിതിയുണ്ടാക്കി പണം സ്വരൂപിക്കുന്നതിനിടെ ശനിയാഴ്ച പുലർച്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മുകേഷ് മരിച്ചത്.
ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും അന്ത്യോപചാരമർപ്പിക്കാൻ നിരവധി പേർ വീട്ടിലെത്തി. മുകേഷിന് ഭാര്യയും സഹോദരിയും സഹോദരനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.