കരിപ്പൂർ വിമാനത്താവളത്തിലെ കസ്​റ്റംസ്​ ഉദ്യോഗസ്​ഥർ നിരീക്ഷണത്തിൽ

കോഴിക്കോട്​: കോവിഡ്​ ബാധിതനുമായി സമ്പർക്കം പുലർത്തിയ കരിപ്പൂർ വിമാനത്താവളത്തിലെ കസ്​റ്റംസ്​ ഉദ്യോഗസ്​ഥരെ നിരീക്ഷണത്തിലാക്കി. 12 പേരോടാണ്​ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്​.

നാലു സൂപ്രണ്ടുമാർ അടക്കമുള്ളവരാണ്​ നിരീക്ഷണത്തിൽ കഴിയേണ്ടത്​. രോഗം സ്​ഥിരീകരിക്കപ്പെട്ട കാസർകോട്​ സ്വദേശിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ്​ നിർദേശം.

മാർച്ച്​ 11 രാവിലെ 7.45നാണ്​ കാസർകോട്​ സ്വദേശി കരിപ്പൂർ വിമാനത്താവളത്തിലെത്തുന്നത്​. പുലർച്ചെ 2.30ന്​ ദുബൈ വിമാനത്താവളത്തിൽനിന്ന്​ ഐ.എക്​സ്​ 344 എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിലേക്കായിരുന്നു യാത്ര. ലഗേജുമായി ബന്ധപ്പെട്ട പ്രശ്​നത്തെ തുടർന്ന്​ ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ കുറെനേരം ചിലവഴിച്ചിരുന്നു.


Tags:    
News Summary - Covid 19 -Calicut Airport Customs Employees Home Quarantine -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.