കോവിഡ്​ 19: ​കോട്ടയം സ്വദേശിനി അയര്‍ലൻറില്‍ മരിച്ചു

കോട്ടയം: കോവിഡ്​ 19 ബാധിച്ച്​ അയര്‍ലൻറില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീന ജോര്‍ജാണ ് (54 )മരിച്ചത്. ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. അര്‍ബുദ ബാധയെതുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ബീന കഴിഞ്ഞ മാസം മുതല്‍ അവധിയിലായിരുന്നു.

രണ്ടുദിവസം മുമ്പാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ആശുപത്രിയിൽ ഐസോലേഷനിൽ ആയിരുന്നു. ഞായറാഴ്​ച രാവിലെയാണ്​ മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം.

15 വർഷമായി ഇവർ കുടുംബസമേതം അയര്‍ലൻറിലാണ്​ താമസം. ഭർത്താവ്​ ജോര്‍ജ് പോളും (സണ്ണി) മകനും ഐ​െസാലേഷനില്‍ ആണ്​.

Tags:    
News Summary - covid 19: kottayam nurse died in Ireland -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.