പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും; ഒരാഴ്​ചക്കുള്ളിൽ മാർക്കറ്റ്​ സന്ദർശിച്ചവർ പരിശോധന നടത്തണം

കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ രോഗവ്യാപനം ​രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്​ച അടച്ചിടും. ഒരാഴ്​ചക്കുള്ളിൽ മാർക്കറ്റിൽ സന്ദർശനം നടത്തിയവർ കോവിഡ്​ പരിശോധനക്ക്​ വിധേയമാക​ണമെന്നും കലക്​ടർ അറിയിച്ചു.

സെപ്റ്റംബര്‍ 23ന് നടത്തിയ കോവിഡ് പരിശോധനയില്‍ 200ഓളം പേർക്ക്​ കോവിഡ് പോസിറ്റീവായിരുന്നു. സെപ്റ്റംബര്‍ 24 മുതല്‍ 30വരെയാണ് മാര്‍ക്കറ്റ് അടക്കുക. പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും പ്രവേശനമുണ്ടാകില്ല. നിരോധനമേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നും കലക്​ടർ അറിയിച്ചു.

അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയുമായി പാളയം മാര്‍ക്കറ്റിലേക്കു വരുന്ന വണ്ടികള്‍ തടമ്പാട്ട്താഴത്തുള്ള അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റ് തുറക്കുന്നതിനുമുമ്പ് അണുനശീകരണം നടത്തും. ഏഴു ദിവസത്തിനു ശേഷം കോവിഡ് പരിശോധനക്ക് വിധേയരായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കു മാത്രമേ മാര്‍ക്കറ്റില്‍ കച്ചവടത്തിന് അനുമതി നല്‍കൂ. എല്ലാ കച്ചവടക്കാരും തൊഴിലാളികളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കലക്​ടർ അറിയിച്ചു. 



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.