തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലകൾക്ക് കൂടുതൽ തുകയനുവദിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. അഞ്ച് കോടി രൂപ വീതമാണ് അനുവദിച്ചത്. ജില്ലാ കലക്ടർമാർക്കാണ് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി. സംസ്ഥാനത്ത് എത്തുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത പരിശോധന ഫലമാണ് വേണ്ടത്.
എന്നാൽ, സംസ്ഥാനത്ത് എത്തിയ ഉടനെയാണ് പരിശോധന നടത്തുന്നതെങ്കിൽ ഫലം വരുന്നതു വരെ നിർബന്ധമായും ക്വാറന്‍റീനിൽ ഇരിക്കണമെന്നും നിർദേശമുണ്ട്. കോവിഡ് വാക്സിൻ എടുത്തവർക്കും നിർദേശം ബാധകമാണ്.
കോവിഡ് വ്യാപകമായ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, ആരോഗ്യ സർവകലാശാല, മലയാളം സർവകലാശാല, സംസ്കൃത സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവയുടെ പരീക്ഷകളാണ് മാറ്റിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.