തൃശൂർ: കോവിഡ് പ്രതിേരാധ പെരുമാറ്റച്ചട്ടങ്ങളെ കുറിച്ച് തലങ്ങും വിലങ്ങും ഉച്ചഭാഷിണിയിൽ വാതോരാതെ മുന്നറിയിപ്പുണ്ട്. എന്നാൽ മറ്റു നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല റെയിൽേവ സ്േറ്റഷനുകളിലും ട്രെയിനുകളിലും. മുഴുവൻ സീറ്റുകളിലും ഒരു അകലവും പാലിക്കാെതയാണ് റെയിൽേവ അധികൃതർ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നത്. ഒരു ഇരുപ്പിടത്തിലെ മൂന്നും നാലും സീറ്റുകളിൽ മുഴുവൻ ആളുകളും ഒരു പ്രശ്നവുമില്ലാത്ത തരത്തിലാണ് യാത്ര.
ടിക്കറ്റ് പരിശോധകർ ഓരോ സ്റ്റേഷൻ എത്തുേമ്പാഴും കമ്പാർട്ടുെമൻറുകളിൽ എത്തുന്നുണ്ടെങ്കിലും അവർക്ക് പരിശോധന നടത്താൻ പോലും സമയമില്ല. സീറ്റ് നമ്പർ ചോദിച്ച് പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. പത്തു വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും യാത്രക്ക് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുമില്ല.
അതേസമയം, പാസഞ്ചർ ട്രെയിനുകളുടെ അഭാവവും യാത്രക്കാരെ കുഴക്കുന്നു. രാവിലെ 6.45ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് 9.25ന് എറണാകുളത്തെത്തിയിരുന്ന 56371 ഗുരുവായൂർ - എറണാകുളം പാസഞ്ചറിലാണ് ഏറ്റവും കൂടുതൽ സ്ഥിരം യാത്രികർ എറണാകുളം ഭാഗത്തേക്ക് പോയിരുന്നത്. കോവിഡ് മൂലം 2020 മാർച്ച് 22ന് എല്ലാ ട്രെയിനുകളും നിർത്തിവെച്ചപ്പോൾ മുതൽ ഈ വണ്ടി ഓടുന്നില്ല. നിലവിൽ രാവിലെ 6.55ന് തൃശൂർ വിടുന്ന 02639 ചെന്നൈ - ആലപ്പുഴ പ്രത്യേക സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനുശേഷം 9.50ന് തൃശൂർ വിടുന്ന 06308 കണ്ണൂർ - ആലപ്പുഴ പ്രത്യേക എക്സ്പ്രസ് വരെ എറണാകുളം ഭാഗത്തേയ്ക്ക് മറ്റൊരു പ്രതിദിന തീവണ്ടിയും ഇല്ലാത്ത അവസ്ഥയാണ്.
തൃശൂർ: കേരളത്തിൽ മുൻകൂർ റിസർവേഷൻ ആവശ്യമില്ലാത്ത, എന്നാൽ മെയിൽ/എക്സ്പ്രസ്സ് യാത്ര നിരക്കുകൾ നൽകേണ്ട, മെമു ട്രെയിനുകൾ 15 മുതൽ ഓടിത്തുടങ്ങും. നിത്യവും യാത്രചെയ്യേണ്ടിവരുന്നവരുടെ, ഏകദേശം ഒരുവർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് തത്സമയം ടിക്കറ്റെടുത്ത് യാത്രചെയ്യാൻ കഴിയുന്ന വണ്ടികൾ പുനരാരംഭിയ്ക്കുന്നത്. രാജ്യത്ത് ട്രെയിൻ ഗതാഗതം താമസിയാതെ സാധാരണ നിലയിലാകുമെന്നതിെൻറ സൂചനയാണ് എല്ലാവരും ഈ നടപടിയെ വിലയിരുത്തുന്നത്.
06017/06018 ഷൊർണൂർ - എറണാകുളം മെമുവാണ് തൃശൂർ വഴിയോടുന്നത്. രാവിലെ 3.30ന് ഷൊർണൂരിൽനിന്നും പുറപ്പെടുന്ന വണ്ടി 6.50ന് എറണാകുളത്തെത്തും. തിരിച്ച് വൈകീട്ട് 5.35ന് പുറപ്പെട്ട് രാത്രി 8.50ന് ഷൊർണൂരിൽ മടങ്ങിയെത്തുകയും ചെയ്യുന്ന വിധത്തിലാണ് പ്രത്യേക മെമുവിെൻറ സമയക്രമം. ഈ വണ്ടിയുടെ രാവിലത്തെ സമയക്രമം എറണാകുളം ഭാഗത്തേക്ക് പോകുന്നവർക്ക് തീരെ സൗകര്യപ്രദമല്ലെന്ന പരാതി വ്യാപകമായുണ്ട്.
06017 ഷൊർണൂർ - എറണാകുളം മെമു ഷൊർണൂരിൽനിന്ന് രാവിലെ 6.30ന് പുറപ്പെട്ട് 9.50ന് എറണാകുളത്തെത്തുന്ന വിധം പുനക്രമീകരിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.